കാസര്‍കോട്: (www.kasargodvartha.com 08.01.2017) ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ അന്യായമായ സ്ഥലം മാറ്റം രാഷ്ട്രീയ ആയുധമായി മാറുന്നു. സ്ഥലംമാറ്റത്തിനെതിരെ ബിജെപിയും രംഗത്തെത്തി. ഇടതു മുന്നണി അധികാരത്തിലെത്തിയതിനുശേഷം നിയമിതനായ ജില്ലാ പോലീസ് സുപ്രണ്ട് തോംസണ്‍ ജോസിനെ ആറു മാസം പോലും തികയുന്നതിനു മുമ്പേ തന്നെ യാതൊരു കാരണവുമില്ലാതെ തിരിക്കിട്ട് എന്തിനു സ്ഥലം മാറ്റിയെന്നതിനു മറുപടി വേണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ ശ്രീകാന്ത് ഫേയ്‌സ്ബൂക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ അധികാരിയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കാസര്‍കോട് വാര്‍ത്തയില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാന്തിന്റെ പ്രസ്താവന. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകാതെയും ബിജെപിയുടെ അണികളോട് യാതൊരു ദാക്ഷിണ്യവും കാണിക്കാത്തതുമായ പോലീസ് അധികാരിയാണ് അദ്ദേഹമെന്നും, സത്യ വിശ്വാസങ്ങളില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കാതേയും, ആരുടേയും ചൊല്‍പ്പടിയെ ഭയക്കാതെയും നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥനാണെന്നും ശ്രീകാന്ത് പറഞ്ഞു.
പോലീസ് അധികാരി ലഹരി, മദ്യ, മണല്‍ മാഫിയകള്‍ക്കു നേരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകാന്‍ തയ്യാറായായ സാഹചര്യത്തിലാണ് ആകസ്മികമായുള്ള സ്ഥലം മാറ്റം. ഒരു മുന്‍ എംഎല്‍എയും സിപിഎം ജില്ലാ നേതാവുമാണ് മണല്‍മാഫിയക്കുള്ള ഒത്താശകള്‍ ചെയ്തുകൊടുക്കുന്നതെന്ന് ബോധ്യമായിട്ടുണ്ടെന്നും അത്തരം കാര്യം സിപിഎമ്മില്‍ നിന്നു തന്നെ ഉയര്‍ന്നു വരികയാണെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ശ്രീകാന്ത് വെളിപ്പെടുത്തുന്നു.
പോലീസ് മേധാവി ജില്ലക്കകത്ത് നടപടികള്‍ ശക്തമാക്കിയ സാഹചര്‍ത്തില്‍ ആശ്വാസത്തിലായിരുന്ന ജനങ്ങളെ വീണ്ടും മണല്‍-ലഹരി മാഫിയകള്‍ വിലക്കെടുക്കുന്ന സ്ഥിതിയാണ് വരാനിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ എന്തിനു വേണ്ടിയാണ് ഇങ്ങനെ അടിയന്തിരമായി സ്ഥലം മാറ്റം ആവശ്യമായി വന്നതെന്നു പിണറായി വിജയന്‍ സര്‍ക്കാരും അവരുടെ പാര്‍ട്ടിയും വ്യക്തമാക്കണമെന്നും അഡ്വ. കെ ശ്രീകാന്ത് വ്യക്തമാക്കി.
Keywords: Kerala, kasaragod, Police, Politics, Political party, Adv.Srikanth, Liquor, Drugs, Sand mafia, CPM, BJP, Transfer,srikanth on sp transfer issue