Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും

ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി സിദ്ദീഖിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും. നെല്ലിക്കുന്ന് Kasaragod, Kerala, Gulf, Natives, Deadbody, Nellikunnu, Siddeeque's dead body to send home land.
ഷാര്‍ജ: (www.kasargodvartha.com 05/01/2017) ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി സിദ്ദീഖിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും. നെല്ലിക്കുന്ന് ജുമാ മസ്ജിദ് റോഡിലെ ബഷീര്‍ -മൈമൂന ദമ്പതികളുടെ മകന്‍ സിദ്ദീഖ് ബഷീര്‍ (35) ബുധനാഴ്ചയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്.

വ്യാഴാഴ്ച രാത്രി യുഎഇ സമയം 11.40 മണിയ്ക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.45 മണിയോടെ വിമാനം മംഗളൂരു വിമാനത്താവളത്തിലെത്തും. ഇവിടെ നിന്നും നാട്ടിലെത്തിച്ച് രാവിലെ എട്ടു മണിയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഗള്‍ഫിലുള്ള സഹോദരനായ ഷഫീഖിനും ബന്ധുവായ നിയാസും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഷാര്‍ജയില്‍ ടൈപ്പിംഗ് സെന്ററില്‍ ജോലിചെയ്തു വരികയായിരുന്നു സിദ്ദീഖ്.
Keywords: Kasaragod, Kerala, Gulf, Natives, Deadbody, Nellikunnu, Siddeeque's dead body to send home land.