കാസര്‍കോട്: (www.kasargodvartha.com 12/01/2017) മണല്‍ലോറി പിന്തുടര്‍ന്നെത്തിയ പോലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ ബദിയടുക്ക അടുക്കസ്ഥലക്ക് സമീപം നെല്‍ക്കയിലാണ് സംഭവം. നെല്‍ക്ക റോഡില്‍ ബദിയടുക്ക അഡി. എസ്.ഐ. എം.കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ വിട്ടല്‍ ഭാഗത്ത് നിന്ന് വന്ന മണല്‍ലോറി നിര്‍ത്താതെ ഓടിച്ചുപോയി.
ഈ ലോറിയെ പോലീസ് പിന്തുടരുകയും കുറുകെ പോലീസ് ജീപ്പ് നിര്‍ത്തിയിടുകയും ചെയ്തതോടെ ലോറി പോലീസ് ജീപ്പിലിടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു. ലോറി ഡ്രൈവര്‍ വിട്ടല്‍ സ്വദേശി ഓടി രക്ഷപ്പെട്ടു. ക്ലീനര്‍ അസ്സം സ്വദേശി സൈബുല്‍ ഹുസൈനെ (28) എസ് ഐ കയ്യോടെ പിടികൂടി. ഡ്രൈവര്‍ വിട്ടലിലെ ഫാറൂഖ് ഒളിവിലാണ്.

Keywords: Kasaragod, Kerala, Police, Injured, hospital, Sand-Lorry, Sand lorry hits police vehicle.