Join Whatsapp Group. Join now!
Aster MIMS 10/10/2023

മത്സ്യ തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന അധികൃതരുടെ അനങ്ങാപ്പാറനയം തിരുത്തണം: സാഗര സംസ്‌കൃതി

മത്സ്യ തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന അധികൃതരുടെ അനങ്ങാപ്പാറനയം ഉടന്‍ തിരുത്തണമെന്ന് സാഗര സംസ്‌കൃതി ആവശ്യപ്പെട്ടു. kasaragod, Meeting, fish, fisher-workers, fishermen, Sagara Samskrithi on Fish workers
കാസര്‍കോട്: (www.kasargodvartha.com 03.01.2017) മത്സ്യ തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന അധികൃതരുടെ അനങ്ങാപ്പാറനയം ഉടന്‍ തിരുത്തണമെന്ന് സാഗര സംസ്‌കൃതി ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളിലേതുള്‍പ്പെടെയുള്ള യന്ത്രവല്‍കൃത ബോട്ടുകളുടെ അനധികൃതവും അതിക്രമിച്ചുമുള്ള ട്രോളിംഗ് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ അന്നംമുട്ടിക്കുന്നുവെന്നും ഇത് ഇവരുടെ ജീവനും സ്വത്തിനും വന്‍ ഭീഷണിയാകുന്നുവെന്നും സാഗര സംസ്‌കൃതി സംരക്ഷണ സമിതി കാസര്‍കോട് ജില്ല കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

രാജ്യ സുരക്ഷയോടനുബന്ധിച്ച് മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാബോധവല്‍ക്കരണം നടത്തുന്ന അധികൃതര്‍ മത്സ്യ തൊഴിലാളികളുടെ സുരക്ഷ ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്. സംഘടനകളും മാധ്യമങ്ങളും പ്രശ്‌നങ്ങള്‍ പലതവണ ഉയര്‍ത്തിട്ടും ബന്ധപ്പെട്ടവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ വളരാന്‍ ഇടയാക്കുന്നത്.

kasaragod, Meeting, fish, fisher-workers, fishermen, Sagara Samskrithi on Fish workers


അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാകാത്ത പക്ഷം തൊഴിലുപകരണങ്ങളുടെ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി എല്ലാ യൂണിയനുകളിലും പെട്ട മത്സ്യ തൊഴിലാളികളെയും അണിനിരത്തി റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികള്‍ക്ക് നിര്‍ബന്ധിതരാവേണ്ടി വരുമെന്നും പ്രമേയത്തില്‍ പറഞ്ഞു.

യോഗത്തില്‍ പ്രസിഡണ്ട് പ്രതാപ് തയ്യില്‍ അധ്യക്ഷത വഹിച്ചു. കെ എസ് സാലി കീഴൂര്‍, ദാമോധരന്‍ ബേക്കല്‍, മുഹമ്മദ് ബാവ മഞ്ചേശ്വരം, ചന്ദ്രന്‍ എസ്, ഫാറൂഖ് ഉപ്പള, ബി എം മുഹമ്മദ് കുഞ്ഞി കുമ്പള, ബാബു എന്നിവര്‍ സംസാരിച്ചു.

Keywords: kasaragod, Meeting, fish, fisher-workers, fishermen, Sagara Samskrithi on Fish workers