city-gold-ad-for-blogger

കേന്ദ്ര- കേരള സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു: എ. അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 13/01/2017) നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്തെ പൊതുവിതരണ റേഷന്‍ സമ്പ്രദായത്തെ അട്ടിമറിക്കുകയും അരിയും കുടിവെള്ളവും കിട്ടാക്കനിയാക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാറും രാജ്യത്തെ ജനങ്ങളുടെ ക്ഷമ പരിശോധിക്കുകയാണെന്ന് എസ്.ടി.യു. ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു.

നോട്ടുകള്‍ അസാധുവാക്കി ജനങ്ങളെ പെരുവഴിലാക്കുകയും, സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ വ്യാപാര കാര്‍ഷിക മേഖലകളെ തകര്‍ക്കുകയും, കുത്തകകള്‍ക്ക് രാജ്യത്തിന്റെ സമസ്ത മേഖലകളും അടിയറ വെക്കുകയും, പെട്രോളിയം ഉത്്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും, രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന മോഡി സര്‍ക്കാര്‍ രാജ്യത്തിന് അപമാനമായി മാറുകയും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് താഴ്ത്തികെട്ടുകയും ചെയ്തിരിക്കുന്നു.

അഞ്ച് വര്‍ഷം വിലക്കയറ്റമുണ്ടാവില്ലെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ റേഷന്‍ പൊതു വിതരണ സമ്പ്രദായം തകര്‍ത്തതിലൂടെ നിത്യുപയോഗ സാധനങ്ങളുടെ വിലകള്‍ കുതിച്ചുയരുകയാണ്. ന്യായ വിലക്ക് ലഭിച്ചിരുന്ന മുഴുവന്‍ ഭക്ഷണ വസ്തുക്കള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. രൂക്ഷമായ വരള്‍ച്ചമൂലം ജനങ്ങള്‍ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുകയാണ്. ഇതിന് യാതൊരു വിധ മുന്‍കരുതലുകളുമില്ല. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ബല്യം മൂലം നിര്‍മ്മാണ മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതു കാരണം ഈ മേഖലകളിലെ ലക്ഷക്കണക്കില്‍ തൊഴിലാളികള്‍ തുല്യതയില്ലാത്ത ദുരിതമാണ് അനുഭവിക്കുന്നത്. നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്തവരും, എല്ലാം ശരിയാക്കാന്‍ പുറപ്പെട്ടവരും ചേര്‍ന്ന് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ ദുരിതമകറ്റാനും, വിലക്കയറ്റം പിടിച്ചു നിര്‍ത്താനും, തൊഴില്‍ മേഖലകള്‍ സജീവമാക്കാനും, സാമ്പത്തിക വ്യാപാര തൊഴില്‍ മാന്ദ്യത്തിന് പരിഹാരം കാണാനും ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര- കേരള സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു: എ. അബ്ദുര്‍ റഹ് മാന്‍

Keywords:  Kasaragod, Kerala, STU-Abdul-Rahman, STU, A.Abdul Rahman against Kerala, National governments.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia