Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹമീദലി ഷംനാടിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു

അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ എം.പിയുമായ അഡ്വ. ഹമീദലി ഷംനാടിന്റെ വീട് പ്രതിപക്ഷ Kasaragod, Kerala, Ramesh-Chennithala, Ramesh Chennithala, Ramesh Chennithala visits Hameedali Shamnad
കാസര്‍കോട്: (www.kasargodvartha.com 16/01/2017) അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ എം.പിയുമായ അഡ്വ. ഹമീദലി ഷംനാടിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പി.എ അഷ്‌റഫലി, ഡി.സി.സി ഭാരവാഹികളായ അഡ്വ.പി.എ ഫൈസല്‍, കരുണ്‍ താപ്പ, അഡ്വ. കെ.പി രാജേന്ദ്രന്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഗീത കൃഷ്ണന്‍, സത്യന്‍ പൂച്ചക്കാട്, കെ.പി പ്രകാശന്‍, ടോമി പ്ലാച്ചേനി, അബ്ബാസ് മലബാര്‍, പി.വി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു. ഡോ. റഹീം, അഡ്വ. എ.എം ഷംനാട് തുടങ്ങിയവര്‍ സ്വീകരിച്ചു.

Keywords: Kasaragod, Kerala, Ramesh-Chennithala, Ramesh Chennithala, Ramesh Chennithala visits Hameedali Shamnad