Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു

ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചതായി ജില്ലാ പോലീസ് Kasaragod, Kerala, Police, Public programs banned for 3 days in Kasargod
കാസര്‍കോട്: (www.kasargodvartha.com 04/01/2017) ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചതായി ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചു. പോലീസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരമാണ് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിരിക്കുന്നത്. ജില്ലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം രൂക്ഷമായതിനെതുടര്‍ന്നാണ് പോലീസ് നടപടി.

മൂന്ന് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം കൂടുതല്‍ നടപടി സ്വീകരിക്കണമോയെന്ന കാര്യം ആലോചിക്കുമെന്നും ജില്ലാ പോലീസ് ചീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെറുവത്തൂരില്‍ ബി ജെ പിയുടെ ജനാധിപത്യ സംരക്ഷണ പാദയാത്രയോട് അനുബന്ധിച്ചാണ് അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ബി ജെ പി ആഹ്വാനംചെയ്ത ഹര്‍ത്താലിനിടയിലും കാസര്‍കോട്ടും മറ്റുസ്ഥലങ്ങളിലും വ്യാപകമായ സംഘര്‍ഷവും അക്രമവും നടന്നിരുന്നു.

ബി ജെ പി കാസര്‍കോട്ട് നടത്തിയ അക്രമത്തിനെതിരെ ബുധനാഴ്ച വൈകിട്ട് സി പി എം പ്രകടനവും പൊതുയോഗവും നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ആക്ട് പ്രകാരം പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചത്.

Keywords: Kasaragod, Kerala, Police, Public programs banned for 3 days  in Kasargod