Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ സ്ഥലം മാറ്റിയതിനെതിരെ ഒപ്പുമരച്ചോട്ടില്‍ പ്രതിഷേധമിരമ്പി

ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഐപിഎസിനെ സ്ഥലം മാറ്റിയതിനെതിരെ കാസര്‍കോട് പുതിയ ബസ സ്റ്റാന്‍ഡ് ഒപ്പുമരച്ചോട്ടില്‍ Police, kasaragod, Kerala, Transfer, sand mafia, SP, Thomson Jose, Police Chief, Protest, New Bus Stand, Black Money, Save Kasargod.
കാസര്‍കോട്:  (www.kasargodvartha.com 10.01.2017) ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഐപിഎസിനെ സ്ഥലം മാറ്റിയതിനെതിരെ കാസര്‍കോട് പുതിയ ബസ സ്റ്റാന്‍ഡ് ഒപ്പുമരച്ചോട്ടില്‍ നടന്ന ജനകീയകൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി. കക്ഷിരാഷ്ട്രീയ ഭേതമന്യേ മത-സാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ പ്രതിഷേധ കൂട്ടായ്മയില്‍ അണിനിരന്നു.

'സേവ് കാസര്‍കോട്്' കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജനകീയകൂട്ടായ്മ സംഘടിപ്പിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ ഒപ്പ് ശേഖരണത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ക്രമസമാധാന നില താളം തെറ്റിയിരുന്ന കാസര്‍കോട്ട് ക്രമസമാധാനം പുനസ്ഥാപിക്കുകയും സൂര്യന്‍ അസ്തമിക്കുംമുമ്പേ ഷട്ടര്‍ വീഴുമായിരുന്ന നഗരത്തിലെ കടകളെ വൈകുംവരെ ആരുടെയും പേടിയില്ലാതെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത പോലീസ് ചീഫിനെ അകാരണമായി തിരക്കിട്ട് സ്ഥലം മാറ്റിയതിനെതിരെയാണ് പ്രതിഷേധം നടന്നത്.

Police, kasaragod, Kerala, Transfer, sand mafia, SP, Thomson Jose, Police Chief, Protest, New Bus Stand, Black Money, Save Kasargod, Protest against SP's transfer


സൗജന്യ പി എസ് സി കോച്ചിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയവകള്‍ക്കെല്ലാം പിന്തുണയും സഹായസഹകരണവും തോംസണ്‍ ജോസ് ചെയ്തിരുന്നു. ചെറുവത്തൂരില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷം പടരാതെ നോക്കുകയും അതിനു ശേഷം ഉണ്ടായ അക്രമങ്ങള്‍ തടയാന്‍ കഴിഞ്ഞതും തോംസണ്‍ ജോസിന്റെ കൃത്യനിര്‍വഹണത്തിലെ വിജയം തന്നെയാണ്.

നിശ്ചിത കാലയളവിനുള്ളില്‍ കാസര്‍കോട്ട് ക്രമസമാധാനം തിരികെ കൊണ്ട് വരികയും എന്നും ജനങ്ങളോടും കീഴുദ്യോഗസ്ഥന്മാരോടും നല്ല പെരുമാറ്റം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ജില്ലാ പോലീസ് ചീഫിനെ പൊടുന്നനെ സ്ഥലം മാറ്റിയതിനു പിന്നില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലാണെന്നാണ് പൊതുജനങ്ങള്‍ സംശയിക്കുന്നത്.

മണല്‍മദ്യകള്ളപ്പണ മാഫിയകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയും രാഷ്ട്രീയ നേതാക്കളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തന്റെ ദൗത്യം ജനങ്ങള്‍ക്ക് ഉപകാരപ്രദമാവണമെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രം സേവനം നടത്തുന്ന ഓഫീസര്‍ കൂടിയാണ് ജില്ലാ പോലീസ് ചീഫ്. സഹൃദയ വഴിയിലൂടെ ജാതിമത ഭേദമില്ലാതെ ജനങ്ങളെ ഒന്നിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ട് പോവുകയും ചെയ്തിരുന്നു.

തകര്‍ന്നിരുന്ന ക്രമസമാധാനനില ഭദ്രമാക്കിക്കൊണ്ടുവരുന്നതിനിടെയാണ് യാതൊരു കാരണവുമില്ലാതെ ആറ് മാസം പോലും കാലാവധി തികയ്ക്കാത്ത തോംസണ്‍ ജോസിനെ മാറ്റിയിരിക്കുന്നത്. ഇത് ജില്ലയിലെ ക്രമസമാധാന പ്രശ്‌നത്തെ ബാധിക്കുമോ എന്ന ആശങ്ക പൊതുജനങ്ങള്‍ക്കുണ്ട്. സ്ഥലംമാറ്റം പുന പരിശോധിച്ച് തോംസണ്‍ ജോസിനെ കാസര്‍കോട് തന്നെ നിലനിര്‍ത്തണമെന്ന് പ്രതിഷേധ കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. മഹമൂദ് വട്ടയകാവ് സ്വാഗതം പറഞ്ഞു. സി എല്‍ ഹമീദ്, കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍, ഗണേഷ് പാറക്കെട്ട്, ഹാഷിം അരിയില്‍, ഖാദര്‍ പാലോത്ത്, കേശവ, കെ ഖാലിദ്, ഗിരീഷ്, രാജീവന്‍ നമ്പ്യാര്‍, മുസ്തഫ ഉദുമ, അബ്ദുല്‍ ഖാദര്‍, സി കെ മൊയ്തീന്‍കുത്തി ചെര്‍ക്കള, പി എസ് മുഹമ്മദ്കുഞ്ഞി, ഉബൈദുല്ലാഹ് കടവത്ത്, എം സി ഹനീഫ്, എം എ കളത്തുര്‍, ശാഫി എ നെല്ലിക്കുന്ന്, മുനീര്‍ അടുക്കത്ത്ബയല്‍, ഹാരിസ് മസ്താന്‍, ഷൗഖത്തലി ചൂരി, റഷീദ് ചായിത്തോട്ടം, എ കെ ഹനീഫ്, സുബൈര്‍ ചൂരി, അബ്ദുല്ല ബുര്‍ഹാന്‍ എന്നിവര്‍  പ്രസംഗിച്ചു.

ഹഫീസ് ചൂരി  മിഷാല്‍ റഹ് മാന്‍ എന്നിവര്‍ ഒപ്പ് ശേഖരണത്തിന് നേതൃത്വം കൊടുത്തു. ഹമീദ് ചേരങ്കൈ നന്ദി പറഞ്ഞു.

Keywords: Police, kasaragod, Kerala, Transfer, sand mafia, SP, Thomson Jose, Police Chief, Protest, New Bus Stand, Black Money, Save Kasargod, Protest against SP's transfer