കാസര്‍കോട്: (www.kasargodvartha.com 19/01/2017) മാക്സ് മുളളറെ പോലെ അഗാധ ചിന്തയും അതിവിപുലമായ ഭാഷാപാണ്ഡിത്യവും കൊണ്ട് വായനാ സമൂഹത്തെ വിസ്മയിപ്പിച്ച കവിയായിരുന്നു മഞ്ചേശ്വരം ഗോവിന്ദപൈ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രകവി ഗോവിന്ദ പൈയുടെ സ്മരണാര്‍ത്ഥം മഞ്ചേശ്വരത്ത് കേരള- കര്‍ണാടക സര്‍ക്കാറിന്റെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഗിളിവിണ്ടു പദ്ധതിയില്‍ ഗോവിന്ദപൈ സ്മാരക കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരികരംഗം ഇന്ന് നേരിടുന്ന ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാന്‍ ഗോവിന്ദപൈയുടെ കവിതകള്‍ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് മഞ്ചേശ്വരം ഗോവിന്ദപൈ നല്കിയ സംഭാവനകള്‍ അമൂല്യമാണ്. ദണ്ഡിയാത്രയില്‍ ഗാന്ധിജി ഉപയോഗിച്ച ഊന്നുവടി ഗോവിന്ദപൈ നല്‍കിയതായിരുന്നു. മലയാള മഹാകവികളായ കുമാരനാശാന്റെയും വളളത്തോളിന്റെയും കൃതികളും രാഷ്ട്രകവി ഗോവിന്ദപൈയുടെയും കൃതികള്‍ താരതമ്യം ചെയ്യുന്നത് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിധേയമാക്കാവുന്ന വിഷയങ്ങളാണ്. ഗോവിന്ദ പൈയുടെ ഗുള്‍ഗോധ എന്ന കാവ്യവും വളളത്തോളിന്റെ മഗ്ദലന മറിയവും സമാനതകള്‍ ഉളളതാണ്.
അതുപോലെ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും ഗോവിന്ദപൈയുടെ വൈശാഗിയും തമ്മിലും ഏറെ സാമ്യമുണ്ട്. ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി എന്നിവരെകുറിച്ചുളള കാവ്യങ്ങള്‍ ഗോവിന്ദപൈയുടെ മതനിരപേക്ഷതയുടെ സാക്ഷ്യപത്രമാണ്. തുളുനാടിന്റെ ചരിത്ര സാംസ്‌കാരിക പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഗോവിന്ദപൈ 23 ഭാഷകളില്‍ പണ്ഡിതനായിരുന്നു. വിപ്ലവ ബോധവും പുരോഗമന ആശയങ്ങളും അദ്ദേഹം കാത്തുസൂക്ഷിച്ചു. വിവിധ ഭാഷയും സംസ്‌കാരവും തമ്മിലുളള ഇഴയടുപ്പം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ മാറ്റ് കുറച്ച് കാണുന്നവര്‍ ഗോവിന്ദപൈയുടെ കൃതികള്‍ വായിക്കുന്നത് നന്നാകുമെന്നും സ്മാരകത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹകരണവും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഷ്ട്ര കവിയുടെ പ്രതിമ കര്‍ണാടക സാസ്‌കാരിക വകുപ്പുമന്ത്രി ഉമാശ്രീ അനാഛാദനം ചെയ്തു. യക്ഷഗാന മ്യൂസിയം കേരള റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരനും യക്ഷഗാന ഓഡിറ്റോറിയം കര്‍ണ്ണാടക വനം പരിസ്ഥിതി വകുപ്പു മന്ത്രി ബി.രാമനാഥ റൈയും ഉദ്ഘാടനം ചെയ്തു. ഡോ. എം. വീരപ്പ മൊയ്‌ലി എം.പി ആമുഖ പ്രഭാഷണം നടത്തി. പി.കരുണാകരന്‍ എം.പി, എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ, മുന്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ അസീസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.മുക്താര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം കെ.ആര്‍.ജയാനന്ദ, എം.ഹരീഷ് ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
മഞ്ചേശ്വരം ഗോവിന്ദപൈസ്മാരക തുടര്‍പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ അനുവദിക്കും: സിദ്ധരാമയ്യ
മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ ധനസഹായം കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗിളിവിണ്ടു പദ്ധതിയില്‍ നിര്‍മ്മിച്ച ഭവനിക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നഡ സാഹിത്യത്തിലെ രാഷ്ട്രകവിയാണ് മഞ്ചേശ്വരം ഗോവിന്ദപൈ, കന്നഡ ഭാഷയെയും സാഹിത്യത്തെയും മാതാവായി കരുതിയ ഗോവിന്ദപൈയുടെ സംഭാവനകള്‍ അതിവിശിഷ്ടമാണ്.
മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിന് അമൂല്യമായ സംഭാവനകളാണ് ഗോവിന്ദപൈ നല്‍കിയത്. മുന്‍ രാഷ്ട്രപതി എസ് രാധാകൃഷ്ണന്റെ സഹപാഠിയായിരുന്നു അദ്ദേഹം. ഗ്രീക്ക് ഭാഷയില്‍ കന്നഡഭാഷയില്‍ നിന്നും കടംകൊണ്ട പദങ്ങളെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. മതത്തിന്റെ പേരിലുളള അസഹിഷ്ണുത നിലനില്‍ക്കുന്ന കാലത്ത് ഗോവിന്ദപൈയുടെ കൃതികള്‍ക്ക് ഏറെ പ്രസക്തി ഉണ്ടെന്നും സ്മാരകത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹകരണവും കര്‍ണ്ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, M. Govinda Pai, Manjeshwaram, inauguration, Pinarayi-Vijayan, Pinarayi Vijayan inaugurates Govinda Pai memorial center.