city-gold-ad-for-blogger

ഫാസിസത്തിനെതിരെ അടിസ്ഥാനവര്‍ഗ്ഗ മുന്നേറ്റം അനിവാര്യം: പി.ഡി.പി

കാസര്‍കോട്: (www.kasargodvartha.com 12/01/2017) അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അക്രമത്തിനെതിരെയും ദലിത്-ആദിവാസി-പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും രാജ്യത്ത് അടിസ്ഥാനവര്‍ഗ്ഗ മുന്നേറ്റം അനിവാര്യമാണെന്ന് പി.ഡി.പി നയരൂപീകരണ സമിതി ജനറല്‍ കണ്‍വീനര്‍ വര്‍ക്കലരാജ് പറഞ്ഞു. പി.ഡി.പി സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കാസര്‍കോട് സിറ്റി ടവറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വലിയ അങ്കലാപ്പിലാക്കുന്ന നിയമങ്ങളും നോട്ടു നിരോധനങ്ങളും കൊണ്ടുവന്ന് സാമ്പത്തിക വ്യവസ്ഥ തകിടം മറിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഏക സിവില്‍ കോഡ് അടക്കമുള്ള കാടന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ഐക്യവും അഖണ്ഡതയും തകര്‍ത്ത് കളയാനുള്ള ശ്രമം മതേതര ഇന്ത്യയില്‍ നടക്കാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. പരിപാടിക്ക് മുന്നോടിയായി പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് എം.കെ.ഇ. അബ്ബാസ് പതാക ഉയര്‍ത്തി. സുബൈര്‍ സ്വബാഹി, അഡ്വ. മുട്ടം നാസര്‍, വിനോദ് മിത്രന്‍, ഇസ്മാഈല്‍ വഫ, വി.എം. അലിയാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. ഇബ്രാഹിം തിരൂരങ്ങാടി, മൈലക്കാട് ഷാ, നിസാര്‍ മേത്തര്‍, മുഹമ്മദ് റജീബ്, സാബു കൊട്ടാരക്കര, മുജീബ് റഹ് മാന്‍,  ഓര്‍ണ കൃഷ്ണന്‍കുട്ടി, ജാഫറലി ദാരിമി, ബഷീര്‍ അഹ് മദ് മഞ്ചേശ്വരം, ഗോപി കുതിരക്കല്‍, മുഹമ്മദ് സഖാഫ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിശിഷ്ടാതിഥികളെ പി.ഡി.പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുന്തല ഷാള്‍ അണിയിച്ചു. കെ.ഇ. അബ്ദുല്ല സ്വാഗതവും യൂനുസ് തളങ്കര നന്ദിയും പറഞ്ഞു.
ഫാസിസത്തിനെതിരെ അടിസ്ഥാനവര്‍ഗ്ഗ മുന്നേറ്റം അനിവാര്യം: പി.ഡി.പി

Keywords:  Kasaragod, Kerala, PDP, Meet, PDP Training camp conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia