Join Whatsapp Group. Join now!
Aster MIMS 10/10/2023

പള്ളം ഫുട്‌ബോള്‍ ലീഗ്; ടച്ച് ആന്‍ഡ് ഫ്ലാഷ് ഷൂട്ടേര്‍സ് ജേതാക്കള്‍

കാസര്‍കോട് ബ്രദേഴ്‌സ് പള്ളം യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ സംഘടിപ്പിച്ച പള്ളം ഫുട്‌ബോള്‍ ലീഗ് സീസണ്‍- 1 ല്‍ ടച്ച് ആന്‍ഡ് ഫഌഷ് ഷൂDubai, Gulf, Sports, Football tournament, winners, Pallam Football league champions.
ദുബൈ: (www.kasargodvartha.com 17/01/2017) കാസര്‍കോട് ബ്രദേഴ്‌സ് പള്ളം യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ സംഘടിപ്പിച്ച പള്ളം ഫുട്‌ബോള്‍ ലീഗ് സീസണ്‍- 1 ല്‍ ടച്ച് ആന്‍ഡ് ഫഌഷ് ഷൂട്ടേഴ്‌സ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ബാങ്ക്‌സ് ഫൈറ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ടച്ച് ആന്‍ഡ് ഫഌഷ് ഷൂട്ടേഴ്‌സ് ജേതാക്കളായത്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജംഷാദ് ബംബ്രാണയെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തു. മികച്ച ഡിഫണ്ടറായി റഫീഖിനെയും മികച്ച ഗോള്‍ കീപ്പറായി ബക്കു ബാസിത്തിനെയും തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇഖ്ബാല്‍ പള്ളം ടോപ് സ്‌കോറര്‍ പദവി സ്വന്തമാക്കി.

Updated

Dubai, Gulf, Sports, Football tournament, winners, Pallam Football league champions.


കാസര്‍കോടിലെ പ്രശസ്ത ഫുട്‌ബോള്‍ താരവും രണ്ടു തവണ ഇന്ത്യന്‍ സ്‌കൂള്‍ ടീമിന് വേണ്ടി ബൂട്ടണിയുകയും ചെയ്ത എം.എസ് ബഷീര്‍, പഴയ കാല ഫുട്ബാള്‍ താരവും കളിയെഴുത്തുകാരനുമായ അബു കാസര്‍കോട്, കേരള രഞ്ജി ക്രിക്കറ്റ് ടീം അംഗമായ അന്‍ഫല്‍ പള്ളം, പഴയകാല ഫുട്‌ബോള്‍ ഇതിഹാസം മുസ്തഫ പൂനെ, കലാ കായിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ഇസ്മാഈല്‍ പള്ളം എന്നിവരെ ചടങ്ങില്‍ സ്‌നേഹോപകാരം നല്‍കി ആദരിച്ചു.
Dubai, Gulf, Sports, Football tournament, winners, Pallam Football league champions.

Dubai, Gulf, Sports, Football tournament, winners, Pallam Football league champions.

Keywords: Dubai, Gulf, Sports, Football tournament, winners, Pallam Football league champions.