Join Whatsapp Group. Join now!
Aster MIMS 10/10/2023

നവജാത ശിശുവിന്റെ മൃതദേഹം അഴുകിയതിനാല്‍ മരണകാരണം പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞില്ല; യുവതിയെയും കാമുകനെയും ഡി എന്‍ എ പരിശോധനക്ക് വിധേയരാക്കും

നവജാതശിശുവിനെ വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം DNA, Dead body, Police, Postmortem, Kasaragod, Kerala, Badiyadukka, Child, Burial, Kasaragod, Kerala, New born child buried
കാസര്‍കോട്: (www.kasargodvartha.com 05/01/2017) നവജാതശിശുവിനെ വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ശ്വാസകോശമടക്കമുള്ള എല്ലാ അവയവങ്ങളും അഴുകി ദ്രവിച്ചുപോയതിനാല്‍ മരണകാരണം പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞില്ല. പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണ പിളളയാണ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
DNA, Dead body, Police, Postmortem, Kasaragod, Kerala, Badiyadukka, Child, Burial, Kasaragod, Kerala, New born child buried, New born child's death: Police to go for DNA test

മൗവ്വാറിലെ ഇരുപത്താറുകാരിയായ യുവതിക്ക് അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെയാണ് വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയത്. കുഞ്ഞ് മരിച്ചതിനാല്‍ താന്‍ തന്നെയാണ് കുഴിച്ചുമൂടിയതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ മാതാവായ യുവതിയെയും കാമുകനെയും ഡി എന്‍ എ പരിശോധനക്ക് വിധേയരാക്കുന്നതടക്കമുള്ള  നടപടിക്രമങ്ങളുമായി പോലീസ് മുന്നോട്ടുപോകും. 

പോലീസിനെ അറിയിക്കാതെ കുഞ്ഞിനെ മറവുചെയ്തതിന് മാതാവിനെതിരെ കേസെടുക്കുമെന്നും എങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്ന് തെളിയാത്ത സാഹചര്യത്തില്‍ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍ അന്വേഷണമെന്നും പോലീസ് പറഞ്ഞു. കാസര്‍കോട് തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, കേസന്വേഷിക്കുന്ന വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത്, ബദിയടുക്ക എസ് ഐ കെ ദാമോദരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്  കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ വീട്ടുപറമ്പില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോവുകയായിരുന്നു.


Related News:
നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; നാട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു, ബുധനാഴ്ച ആര്‍ ഡി ഒ യുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തും

നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി


Keywords: DNA, Dead body, Police, Postmortem, Kasaragod, Kerala, Badiyadukka, Child, Burial, Kasaragod, Kerala, New born child buried, New born child's death: Police to go for DNA test