Join Whatsapp Group. Join now!
Aster MIMS 10/10/2023

യൂത്ത് ലീഗിന്റെ കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പരസ്യകമ്പനികളുടെ പിന്തുണയോടെ അധികാരത്തില്‍വന്ന പിണറായി സര്‍ക്കാറിനെ ജനങ്ങള്‍ പരസ്യ വിചാരണ ചെയ്യും - സി കെ സുബൈര്‍

എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും പെന്‍ഷനും റേഷനും Kasaragod, Kerala, Youth League, March, Collectorate March,
കാസര്‍കോട്: (www.kasargodvartha.com 18/01/2017) എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും പെന്‍ഷനും റേഷനും അട്ടിമറിക്കുന്നതിനും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ ചുമത്തുന്നതിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ബുധനാഴ്ച ഉച്ചയോടെ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

യൂത്ത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് സര്‍ക്കാര്‍ എട്ട് ദിവസം കൊണ്ട് നടത്തിയ പ്രവര്‍ത്തനം ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാറിന് എട്ട് മാസംകൊണ്ടുപോലും നടത്താന്‍കഴിയാത്ത അവസ്ഥയാണെന്നും പരസ്യകമ്പനികളുടെ പിന്തുണയോടെ അധികാരത്തില്‍വന്ന പിണറായി സര്‍ക്കാറിനെ ജനങ്ങള്‍ പരസ്യമായി വിചാരണ ചെയ്യുമെന്നും സുബൈര്‍ അഭിപ്രായപ്പെട്ടു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മാഇല്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ്മദ് അലി, ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന്‍, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന് പി ബി അബ്ദുര്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എ കെ എം അഷ്‌റഫ്, കെ ഇ എ ബക്കര്‍, ടി ഡി കബീര്‍, ടി അബ്ദുല്ല, സി മുഹമ്മദ് കുഞ്ഞി, യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, ഹബീബ് കളത്തൂര്‍, സെഡ് എ കയ്യാര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, ഹമീദ്, എം എസ് മുഹമ്മദ് കുഞ്ഞി, എ ബി ഷാഫി, മൊയ്തീന്‍ കൊല്ലമ്പാടി, സയ്യിദ് ഹാദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Youth League, March, Collectorate March, Muslim Youth league conducts collectorate march