Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചകേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

ചെര്‍ക്കളയില്‍ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവിനെ കുത്തിക്കൊല്ലാന്‍ Cherkala, Assault, Case, arrest, Top-Headlines, Kerala, Kasaragod, Murder attempt case: one ore arrested
ചെര്‍ക്കള: (www.kasargodvartha.com 05/02/2017) ചെര്‍ക്കളയില്‍ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചകേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. നെല്ലിക്കട്ടയിലെ നൗഫലിനെ (24) കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ നെല്ലിക്കട്ട നാരമ്പാടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ആഷിഫ് (26) ആണ് അറസ്റ്റിലായത്.
Cherkala, Assault, Case, arrest, Top-Headlines, Kerala, Kasaragod, Murder attempt case: one ore arrested

ആഷിഫ് കാസര്‍കോട്ടെ ഒരു കടയിലെ ജോലിക്കാരനാണ്. 307 വകുപ്പ് പ്രകാരമുള്ള ഈ വധശ്രമ കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. ഈ കേസില്‍ ഇബ്രാഹിം അനീസ്, സയ്യീദ്, അബ്ദുല്‍ ഷിഹാബ് എന്നിവരെ വിദ്യാനഗര്‍ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.

എടനീരില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ കുളിക്കാനെത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തിന് കാരണമായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് രാത്രിയാണ് ചെര്‍ക്കളയില്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

Related News:ചെര്‍ക്കളയില്‍ കത്തിക്കുത്ത്; 3 പേര്‍ക്ക് പരിക്ക്; യുവാവിന് ഗുരുതരം

ചെര്‍ക്കളയിലെ കത്തിക്കുത്ത്: 30 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്


Keywords: Cherkala, Assault, Case, arrest, Top-Headlines, Kerala, Kasaragod, Murder attempt case: one ore arrested