Join Whatsapp Group. Join now!
Aster MIMS 10/10/2023

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന തൃക്കരിപ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എം എസ് എഫിന്റെ ചുവരെഴുത്ത്; പ്രതിഷേധം ഉയര്‍ന്നു

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ Trikaripur, Kasaragod, Kerala, Kalothsavam, MSF, MSF slogan written on wall makes controversy
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/01/2017) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ചുവരുകളില്‍ എം എസ് എഫിന് അഭിവാദ്യം അര്‍പ്പിച്ച് ചുവരെഴുത്ത്. പച്ച പെയിന്റിലാണ് സ്‌കൂളിന്റെ ചുവരുകളില്‍ എം എസ് എഫിന് അഭിവാദ്യം അര്‍പ്പിച്ച് ചുവരെഴുത്ത് നടത്തിയത്. എം എസ് എഫ് സിന്ദാബാദ് എന്നും എം എസ് എഫില്‍ അണിചേരുകയെന്നും മറ്റുമാണ് എഴുതിവെച്ചിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കലോത്സവം നടക്കുന്ന സ്‌കൂളില്‍ സി സി ടി വി സ്ഥാപിക്കണമെന്നും നേരത്തെതന്നെ സംഘടകരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിന് അധികൃതര്‍ തയ്യാറാകാതിരുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചുവരെഴുത്തിനെതിരെ പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ ചുവരെഴുത്ത് മായിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ചര്‍ച്ചകളും ഇതോടൊപ്പം നടക്കുന്നുണ്ട്. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords: Trikaripur, Kasaragod, Kerala, Kalothsavam, MSF, MSF slogan written on wall makes controversy