Join Whatsapp Group. Join now!
Aster MIMS 10/10/2023

14 കാരിയെ പീഡിപ്പിച്ചയാള്‍ക്ക് 9 വര്‍ഷം കഠിനതടവും പിഴയും

14 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കനെതിരെ ഒമ്പത് വര്‍ഷം കഠിനതടവും പിഴയും. Kerala, kasaragod, Molestation, Fine, Jail, Girl, Karuna, Karinthalan, Thayannor, Middle age man, Court, Punishment, Police, Complaint, Child line,
കാസര്‍കോട്: (www.kasargodvartha.com 11.01.2017) 14 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കനെതിരെ ഒമ്പത് വര്‍ഷം കഠിനതടവും പിഴയും. വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തായന്നൂര്‍ തോട്ടത്തില്‍ കുറ്റിയടുക്കത്തെ കരിന്തളന്‍ എന്ന കരുണ(53) നെതിരെയാണ് ഒമ്പതര വര്‍ഷം കഠിന തടവും 7,500 രൂപ പിഴയും വിധിച്ചത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി സാനു എസ് പണിക്കരാണ് ശിക്ഷ വിധിച്ചത്.

ലൈംഗിക പീഡനത്തിനു ഏഴുവര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവുമനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ചു കയറിയതിനു രണ്ടു വര്‍ഷം കഠിനതടവും 2,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പെണ്‍കുട്ടിക്കുനേരെ വധഭീഷണി ഉയര്‍ത്തിയതിനു ആറ് മാസം തടവും 5,00 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചനുഭവിക്കാം.



മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ മേലത്താണ് പ്രോസിക്യൂഷനുവേണ്ടി വാദിച്ചത്. 2011 ജനുവരി 26 മുതല്‍ 2012 നവംബര്‍ ആറ് വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. സ്‌കൂളില്‍ പോവാത്തതിനെ തുടര്‍ന്ന് അധ്യാപികമാര്‍ അന്വേഷിച്ചപ്പോഴാണ് വിവരം വെളിപ്പെട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kerala, kasaragod, Molestation, Fine, Jail, Girl, Karuna, Karinthalan, Thayannor, Middle age man, Court, Punishment, Police, Complaint, Child line,

>