Join Whatsapp Group. Join now!
Aster MIMS 10/10/2023

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്പതുകാരന് ഒമ്പതരവര്‍ഷം കഠിനതടവ്

പതിനാറുകാരിയായ തായന്നൂര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ Molestation: 9.5 year conviction for 50 year old , Court, Kanhangad, kasaragod, Top-Headlines, Kerala,
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/01/2017) പതിനാറുകാരിയായ തായന്നൂര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അമ്പതുകാരനെ  കോടതി ഒമ്പതരവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. തായന്നൂര്‍ തോട്ടത്തില്‍ കുറ്റിയടുക്കത്തെ കരിന്തളന്‍ എന്ന കരുണ (53)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഒമ്പതരവര്‍ഷം കഠിന തടവിനും 7500രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

ലൈംഗിക പീഡനത്തിന് കരിന്തളന്‍ ഏഴുവര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവുമനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് രണ്ടു വര്‍ഷം കഠിനതടവും 2000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പെണ്‍കുട്ടിക്കുനേരെ വധഭീഷണി ഉയര്‍ത്തിയതിനു ആറ് മാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

Molestation: 9.5 year conviction for 50 year old , Court, Kanhangad, kasaragod, Top-Headlines, Kerala

2011 ജനുവരി 26 മുതല്‍ 2012 നവംബര്‍ ആറ് വരെ പെണ്‍കുട്ടിയെ കരിന്തളന്‍ പീഡിപ്പിച്ചതായാണ് പരാതി. പിന്നീട് പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പീഡനവിവരം പറയുകയായിരുന്നു. സ്‌കൂളില്‍ നിന്നും നല്‍കിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ അമ്പലത്തറ പോലീസാണ് കരിന്തളനെതിരെ കേസെടുത്തത്. പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം നല്‍കുകയും പിന്നീട് വിചാരണക്കായി കാസര്‍കോട് കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.

Keywords: Molestation: 9.5 year conviction for 50 year old , Court, Kanhangad, kasaragod, Top-Headlines, Kerala.