city-gold-ad-for-blogger
Aster MIMS 10/10/2023

നാസര്‍ ഹസന്‍ അന്‍വറിന്റെ ഫോട്ടോ അനാഛാദനം ചെയ്തു

ഉദുമ: (www.kasargodvartha.com 09.01.2017) ഇന്ത്യന്‍ കേബിള്‍ ടിവി വ്യവയാത്തിന് അമുല്യ സംഭാവനകള്‍ നല്‍കിയ നാസര്‍ ഹസന്‍ അന്‍വറിന്റെ ഫോട്ടോ അനാഛാദനം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അനാഛാദനം നിര്‍വഹിച്ചു. കേബിള്‍ ടിവി രംഗത്ത് നാസര്‍ ഹസന്‍ അന്‍വറിന്റെ സംഭാവനകള്‍ അമൂല്യമാണെന്ന് മന്ത്രി പറഞ്ഞു. ചെറുകിട കേബിള്‍ ടിവി രംഗം ശക്തിപ്പെടുത്തുന്നതില്‍ അന്‍വറിന്റെ കാഴ്ചപ്പാട് വിലപ്പെട്ടതും മറക്കാനാവാത്തതുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഉദുമ സിസിഎന്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ നാസര്‍ ഹസന്‍ അന്‍വറിന്റെ സ്മരണയ്ക്കായി നടപ്പിലാക്കുന്ന സഹായ പദ്ധതികള്‍ക്ക് കള്ളാര്‍, മുള്ളേരിയ ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സകൂള്‍ അധിക്യതര്‍ക്ക് കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഫണ്ട് കൈമാറി. കളളാര്‍ ബഡ്‌സ് സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ഡാലിയ, ബോവിക്കാനം ബഡ്‌സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശുഭ എന്നിവര്‍ ഫണ്ട് ഏറ്റുവാങ്ങി.

നാസര്‍ ഹസന്‍ അന്‍വറിന്റെ ഫോട്ടോ അനാഛാദനം ചെയ്തു

സിഒഎ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ് സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍, കെസിഎല്‍ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ്, കെസിബിഎല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, സിഒഎ എക്‌സിക്യൂട്ടീവ് അംഗങ്ങളായ  ബിനു ശിവദാസ്, സജീവ് കുമാര്‍, സിഒഎ സംസ്ഥാന ട്രഷറര്‍ എം രാജ് മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നാസര്‍ ഹസന്‍ അന്‍വറിന്റെ ഫോട്ടോ അനാഛാദനം ചെയ്തു

സിഒഎ ജില്ല പ്രസിഡണ്ട് സതീഷ് കെ പാക്കം സ്വാഗതവും സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords:  Kerala, kasaragod, Uduma, E.Chandrashekharan-MLA, Minister, Revenue Minister, Release, COA, Nasar Hassan Anwar, Pakkam, Financial assistant,

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL