Join Whatsapp Group. Join now!
Aster MIMS 10/10/2023

മഹര്‍ 2017 സമൂഹവിവാഹവും മതപ്രഭാഷണവും ജനുവരി 12 മുതല്‍

പൊവ്വല്‍ പ്രദേശത്ത് കഴിഞ്ഞ 12 വര്‍ഷക്കാലമായി ജീവകാരുണ്യ കലാ-കായിക മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വൈറ്റ് മൂണ്‍ Adhur, Kasaragod, MLA, Charitable Trust, Development Corporation, Mahar 2017.
കാസര്‍കോട്: (www.kasargodvartha.com 11/01/2017) പൊവ്വല്‍ പ്രദേശത്ത് കഴിഞ്ഞ 12 വര്‍ഷക്കാലമായി ജീവകാരുണ്യ കലാ-കായിക മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വൈറ്റ് മൂണ്‍ കലാ-കായിക വേദിയുടെ 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'മഹര്‍ 2017' സമൂഹ വിവാഹവും നാലു ദിവസത്തെ മതപ്രഭാഷണവും ജനുവരി 12 മുതല്‍ 15 വരെ നടത്തും.

മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് നടത്തുന്ന പരിപാടിയുടെ വിപുലമായ പ്രചരണ പരിപാടികള്‍ നടന്നുവരികയാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 12ന് വൈകുന്നേരം 6 30ന് പൊവ്വല്‍ ഖത്തീബ് അബ്ദുല്‍ അസീസ് ദാരിമി പൊന്‍മല പരിപാടി ഉദ്ഘാടനം ചെയ്യും.

കേരള സ്റ്റേറ്റ് ന്യൂനപക്ഷ വികസന ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊ. എ പി അബ്ദുള്‍ വഹാബ് മുഖ്യാതിഥിയായിരിക്കും. ഉമര്‍ ഖലീബ് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നു നാലു ദിവസങ്ങളില്‍ നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ കേരളത്തിലെ പ്രഗത്ഭ പ്രാസംഗികര്‍ പങ്കെടുക്കും.

Adhur, Kasaragod, MLA, Charitable Trust, Development Corporation, Mahar 2017

ജനുവരി 13ന് ഏഴു വയസുകാരനായ മാസ്റ്റര്‍ മുഹമ്മദ് സ്വാലിഹ് ബത്തേരി മുഖ്യ പ്രഭാഷണം നടത്തും. അച്ചു നായന്‍മാര്‍മൂല മുഖ്യാതിഥിയായിരിക്കും. ജനുവരി 14ന് അല്‍ഹാഫിള് റിയാസ് മന്നാനി വഞ്ചിയൂര്‍ മുഖ്യപ്രഭാഷണം നടത്തും. ജനുവരി 15ന് രാവിലെ 10 മണിക്ക് സാംസ്‌കാരിക സമ്മേളനവും തുടര്‍ന്ന് സമൂഹവിവാഹ സദസ്സും നടക്കും. അബ്ദുല്‍ അസീസ് ദാരിമി പൊന്‍മല, ഷാഫി ബാഖവി ചാലിയം സംബന്ധിക്കും.

സാംസ്‌കാരിക സമ്മേളനത്തില്‍ മുസ്ലിം പേഴ്‌സനല്‍ ലോബോര്‍ഡ് മെമ്പര്‍ പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍, അബ്ദുല്ല ബാഖഫി തങ്ങള്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാസര്‍കോട് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ബഡുവന്‍കുഞ്ഞി ചാല്‍ക്കര, കണ്‍വീനര്‍ കെ എന്‍ ഹനീഫ്, ട്രഷറര്‍ എ ബി ഹാരീസ്, ഗള്‍ഫ് പ്രതിനിധി ഇബ്രാഹിം, എസ് കെ നൗഷാദ് നെല്ലിക്കാട്, ഷെരീഫ് പി എ തുടങ്ങിയവര്‍ പങ്കെടുത്തു.

കഞ്ചാവ്-ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും നാട്ടിലെ സമാധാനത്തിനും നന്മയ്ക്കും വേണ്ടി നടക്കുന്ന എല്ലാ നീക്കങ്ങള്‍ക്കും വൈറ്റ് മൂണ്‍ കലാ-കായികവേദിയുടെ എല്ലാ വിധ പിന്തുണയും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

Keywords: Adhur, Kasaragod, MLA, Charitable Trust, Development Corporation, Mahar 2017, Mass wedding and Islamic preaching will start on 12.