Join Whatsapp Group. Join now!
Aster MIMS 10/10/2023

മാളത്തുംപാറ നിരാഹാര സമരം ഒത്തുതീര്‍പ്പായി; തീരുമാനം എഴുതിത്തരാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാല്‍ നിരാഹാരം തുടരുന്നു

പെരിയയിലെ കേന്ദ്ര സര്‍വകലാശാല കാമ്പസിന് വേണ്ടി സ്ഥലം വിട്ടു നല്‍കിയ കോളനി നിവാസികള്‍ വാഗ്ദാന ലംഘനത്തിനെതിരെ Kerala, kasaragod, Periya, university, Central University, Protest, Madathumpara, Campus, Inauguration, Malathumpara hunger strike countinues
പെരിയ: (www.kasargodvartha.com 06.01.2017) പെരിയയിലെ കേന്ദ്ര സര്‍വകലാശാല കാമ്പസിന് വേണ്ടി സ്ഥലം വിട്ടു നല്‍കിയ കോളനി നിവാസികള്‍ വാഗ്ദാന ലംഘനത്തിനെതിരെ നടത്തുന്ന മാളത്തുംപാറ നിരാഹാര സമരം രണ്ടു മാസമായി തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സര്‍വ്വകലാശാല അധികൃതര്‍ മുന്നോട്ടു വന്നു. മുന്ന് പേര്‍ക്ക് ഈ വരുന്ന തിങ്കളാഴ്ച്ചയും, അഞ്ചു പേര്‍ക്ക് ആഗസ്റ്റ് മാസത്തിലും, ബാക്കി വരുന്നവര്‍ക്ക് ഒരു വര്‍ഷത്തിനകവും ജോലി നല്‍കാമെന്നാണ് ഒടുവിലായി എടുത്ത തീരുമാനം. കാഞ്ഞങ്ങാട് ആര്‍ഡിഒ പി കെ ജയശ്രിയുടെ മധ്യസ്ഥതയില്‍ യുണിവേര്‍ഴ്‌സിറ്റി അധികൃതരുമായുള്ള കൂടിയാലോചനയിലാണ് ഇങ്ങനെ ഒരു തീരുമാനം ഉരുത്തിരിഞ്ഞു വന്നത്.

തങ്ങളുടെ ഭൂമി കേന്ദ്ര സര്‍വ്വകലാശാലയ്ക്കായി വിട്ടുനല്‍കിയ ഇവര്‍ക്ക് കൃസ്തുമസും പുതുവത്സരാഘോഷവും നിരാഹാര പന്തലിലായിരുന്നു. കോണ്‍ക്രീറ്റ് തൊഴിലാളികളായ കോളനിയിലെ രാധയും കാര്‍ത്യായനിയുമാണ് ഇപ്പോള്‍ സമരം അനുഷ്ടിക്കുന്നത്. ജില്ലയിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളെല്ലാം സമരത്തോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതേ വരെ സമരം അവസാനിപ്പിക്കുവാനുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല.

Kerala, kasaragod, Periya, university, Central University, Protest, Madathumpara, Campus, Inauguration, Malathumpara hunger strike countinues


സര്‍വകലാശാലയ്ക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കിയ 16 കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍വകലാശാലയില്‍ ജോലി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. കേന്ദ്ര സര്‍വകലാശാലയ്ക്ക് വേണ്ടി അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനാണന്നും കേന്ദ്ര സര്‍വകലാശാല ജോലി നല്‍കാമെന്നു ഉറപ്പു നല്‍കിയിട്ടില്ലെന്നുമാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.

കേന്ദ്ര സര്‍വകലാശാല മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ ഇവിടെ നിയമനങ്ങള്‍ നടത്താനാവൂ എന്നാണു വൈസ് ചാന്‍സിലര്‍ പറയുന്നത്. എന്നാല്‍ നൂറിലധികം തസ്തികകളില്‍ താല്‍കാലിക ജീവനക്കാരെ എടുത്തപ്പോള്‍ കോളനി നിവാസികളെ പരിഗണിച്ചിരുന്നില്ല. നിത്യവൃത്തിക്കുപോലും വകയില്ലാത്ത കോളനി വാസികളുടെ ജോലിക്കാര്യത്തില്‍ കേന്ദ്ര സര്‍വകലാശാല താല്‍പര്യമെടുക്കുക്കാത്തതിന്റെ കാരണം മനസിലാകുന്നില്ല. സര്‍വകലാശാലയുടെ ഹോസ്റ്റല്‍ ഉദ്ഘാടന ദിവസം കെട്ടിടത്തിന്റെ മുകളില്‍ കയറി കോളനിയിലെ യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് ഇവരുടെ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് സര്‍വകലാശാല ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഇതില്‍നിന്നും മലക്കം മറിയുകയായിരുന്നു.

സര്‍വകലാശാലയില്‍ ബിജെപി അനുഭാവികളെ താല്‍കാലിക തസ്തികകളിലേക്ക് തിരുകിക്കയറ്റുമ്പോഴും കോളനിക്കാരെ നിയമിക്കാന്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ ചേമ്പറില്‍ വെച്ച് നടന്ന കൂടിയാലോചനയില്‍ സര്‍വ്വകലാശാല പ്രതിനിധികളായി രജിസ്ട്രാറുടെ ചുമതലയുള്ള ശശിധരന്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രാജഗോപാലന്‍, രാജീവന്‍, രജിസ്ട്രാറുടെ ചുമതലയുള്ള ശശീധര, രവീന്ദ്രന്‍ സമരക്കാര്‍ക്കു വേണ്ടി സന്ദീപ് തുടങ്ങിയവര്‍ സമ്പന്ധിച്ചു.

ഒത്തു തീര്‍പ്പ് പാക്കേജിനോട് യോചിക്കുകയാണെന്നും എന്നാല്‍ വാക്കാല്‍ അല്ലാതെ തീരുമാനം എഴുതിത്തരണമെന്നും വെറുംവാക്കു വിശ്വസിച്ചതാണ് പ്രത്യക്ഷ സമരത്തിലേക്ക് വഴിവെച്ചതെന്നും സമരസമിതി കണ്‍വീനിയര്‍ സന്ദീപ് അറിയിച്ചു. ഉടമ്പടി എഴുതി തരാന്‍ തയ്യാറാകാത്തതിനാല്‍ നിരാഹര സമരം തുടരുകയാണ്.

Keywords: Kerala, kasaragod, Periya, university, Central University, Protest, Madathumpara, Campus, Inauguration, Malathumpara hunger strike countinues