Join Whatsapp Group. Join now!
Aster MIMS 10/10/2023

മഹാരാഷ്ട്രയിലെ ബാര്‍ നര്‍ത്തകിയുടെ രണ്ടരലക്ഷം രൂപയുമായി കാസര്‍കോട് സ്വദേശി മുങ്ങി; പരാതിയുമായി യുവതി ടൗണ്‍ പോലീസില്‍

മഹാരാഷ്ട്രയിലെ ബാര്‍ നര്‍ത്തകിയുടെ രണ്ടുലക്ഷം രൂപയുമായി കാസര്‍കോട് സ്വദേശി മുങ്ങി. Kasaragod, Police, Kerala, Complaint, Cheating, Maharastra woman lodges complaint against Kasaragod natives for cheating
കാസര്‍കോട്: (www.kasargodvartha.com 17/01/2017) മഹാരാഷ്ട്രയിലെ ബാര്‍ നര്‍ത്തകിയുടെ രണ്ടരലക്ഷം രൂപയുമായി കാസര്‍കോട് സ്വദേശി മുങ്ങി. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയും ഡാന്‍സ് ബാറില്‍ നര്‍ത്തകിയുമായ യുവതിയുടെ പണവുമായാണ് കാസര്‍കോട് സ്വദേശിയായ അമ്പതുകാരന്‍ സ്ഥലംവിട്ടത്. ഒരാഴ്ച മുമ്പാണ് സംഭവം. ഇയാളെ അന്വേഷിച്ച് ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ യുവതി  കാസര്‍കോട് ടൗണ്‍സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ചെയ്തു.

കാസര്‍കോട് സ്വദേശിയായ അമ്പതുകാരനുമായി യുവതി രണ്ടുവര്‍ഷക്കാലം പ്രണയത്തിലാണെന്ന് പറയുന്നു. മഹാരാഷ്ട്ര ഉല്ലാസ് നഗറില്‍ ഗസ്റ്റ് ഹൗസിന്റെ മേല്‍നോട്ടം വഹിച്ചുവരികയായിരുന്ന ഇയാള്‍ ഭര്‍ത്താവും കുഞ്ഞുമുള്ള ബാര്‍ നര്‍ത്തകിയുമായി അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാസര്‍കോട് സ്വദേശിക്കൊപ്പം ഉല്ലാസ് നഗറിലെ വാടകവീട്ടില്‍ രണ്ടുവര്‍ഷം ഒരുമിച്ച് താമസിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് യുവതി ഡാന്‍സ് ബാറില്‍ പോയ സമയത്ത് അമ്പതുകാരന്‍ വീട്ടിനകത്ത് യുവതി സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയുമായി സ്ഥലം വിടുകയാണുണ്ടായത്. ബാറിലെ നൃത്തം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവതി അലമാര പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട യുവതി കാമുകനെ കണ്ടുപിടിക്കാന്‍ കാസര്‍കോട്ടെത്തുകയാണുണ്ടായത്. കാസര്‍കോട് ജില്ലയില്‍ എവിടെയാണ് അമ്പതുകാരന്‍ താമസിക്കുന്നതെന്ന് അറിയില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു.

Keywords: Kasaragod, Police, Kerala, Complaint, Cheating, Maharastra woman lodges complaint against Kasaragod natives for cheating