Join Whatsapp Group. Join now!
Aster MIMS 10/10/2023

നഷ്ട കണക്കുകള്‍ പറഞ്ഞ് കൃഷിയവസാനിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ രണ്ടര ഏക്കറോളം ചതുപ്പ് പാടത്ത് പൊന്നുവിളയിച്ച് കാഞ്ഞങ്ങാട്ടെ എം കുഞ്ഞമ്പാടി

നഷ്ട കണക്കുകള്‍ പറഞ്ഞ് കൃഷിയവസാനിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ രണ്ടര ഏക്കറോളം ചതുപ്പ് പാടത്ത് പൊന്നുവിളയിച്ച് കാഞ്ഞങ്ങാട്ടെ എം കുഞ്ഞമ്പാടി മാതൃകയാവുന്നു. കര്‍ഷകര്‍ കൃഷിയിടത്തില്‍ നിന്നും kasaragod, Kanhangad, Agriculture, Farm workers, farmer, Farming,
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.01.2017) നഷ്ട കണക്കുകള്‍ പറഞ്ഞ് കൃഷിയവസാനിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ രണ്ടര ഏക്കറോളം ചതുപ്പ് പാടത്ത് പൊന്നുവിളയിച്ച് കാഞ്ഞങ്ങാട്ടെ എം കുഞ്ഞമ്പാടി മാതൃകയാവുന്നു. കര്‍ഷകര്‍ കൃഷിയിടത്തില്‍ നിന്നും പിന്തിരിയുമ്പോള്‍ രണ്ടര ഏക്കറോളം ചതുപ്പ് പാടത്താണ് കാഞ്ഞങ്ങാട് പാല്‍ വിതരണ സഹകരണ സംഘം പ്രസിഡണ്ടും മുന്‍ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗവും കൂടിയായ എം കുഞ്ഞമ്പാടി കൃഷിയിറക്കുന്നത്.

കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിനു പടിഞ്ഞാറ് ഭാഗത്ത് അനന്തംപള്ള വരെ വര്‍ഷകാലത്ത് വെള്ളം ഒഴുകി പോകുന്ന ഏക്കര്‍ കണക്കിന് പാടത്താണ് കുഞ്ഞമ്പാടി കൃഷിയിറക്കിയത്. പത്ത് മാസം കൊണ്ട് വിളയുന്ന മുണ്ടോടന്‍ വിത്താണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ നല്ല വിളവ് ലഭിച്ചു.



മുന്‍കാലങ്ങളില്‍ പത്ത് മാസം കൊണ്ട് വിളയുന്ന പയ്യനാടന്‍ വിത്തിറക്കിയാണ് കൃഷി ചെയ്തിരുന്നത്. നെല്ലിന്റെ ഓലി മൂന്ന് പ്രാവശ്യമെങ്കിലും അരിഞ്ഞെടുത്ത് പശുവിന് കൊടുക്കാമെന്നത് കൊണ്ടാണ് കര്‍ഷകര്‍ ഈ നെല്‍വിത്തിറക്കിയിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയും നീലക്കോഴികളുടെ അക്രമവും കാരണം കര്‍ഷകര്‍ ഇതില്‍ നിന്നും പിന്തിരിയുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കുഞ്ഞമ്പാടി കല്ലൂരാവിയിലെ തന്റെ രണ്ടര ഏക്കറോളം വരുന്ന ആവിയില്‍ കൃഷി ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ കയ്യിലുണ്ടായിരുന്ന പൈനാടന്‍ വിത്ത് നശിച്ച് പോയതിനാല്‍ പത്ത് മാസം കൊണ്ട് തന്നെ വിളവ് തരുന്ന മുണ്ടോടന്‍ വിത്തിനമാണ് പരീക്ഷിച്ചത്. എന്തായാലും പരീക്ഷണം വിജയിച്ചു, നല്ല വിളയാണ് കിട്ടിയത്.

ഒരു കാലത്ത് മൂന്ന് വിള കൃഷി എടുത്തിരുന്ന കാര്‍ത്തിക, മാട്ടുമ്മല്‍ വയലുകള്‍ കാടുമൂടി നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അടിയന്തിരമായും നഗരസഭ മുന്‍കൈയെടുത്ത് കാടുകള്‍ വെട്ടിത്തെളിച്ച് ആധുനിക രീതിയില്‍ കൃഷി ചെയ്താല്‍ നല്ല വിളവ് ലഭിക്കുമെന്നും കന്നുകാലികള്‍ക്കും പ്രയോജനകരമാകുമെന്നും കുഞ്ഞമ്പാടി പറഞ്ഞു.

Keywords: kasaragod, Kanhangad, Agriculture, Farm workers, farmer, Farming, Kunhambadi's farming create history.