Join Whatsapp Group. Join now!
Aster MIMS 10/10/2023

കളനാട്- ചട്ടഞ്ചാല്‍ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ കൂട്ടായ്മയൊരുക്കി യുവാക്കള്‍ രംഗത്ത്; ഫേസ്ബുക്ക് ലൈവ് പ്രതിഷേധം അധികൃതര്‍ക്ക് താക്കീതായി

തകര്‍ന്നു തരിപ്പണമായി യാത്ര ദുസ്സഹമായി കളനാട്- ചട്ടഞ്ചാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂKasaragod, Kerala, chattanchal, Kalanad, Protest, Road-damage, Kalanad- Chattanchal road badly damaged; protest conducted.
ചട്ടഞ്ചാല്‍: (www.kasargodvartha.com 13/01/2017) തകര്‍ന്നു തരിപ്പണമായി യാത്ര ദുസ്സഹമായി കളനാട്- ചട്ടഞ്ചാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയൊരുക്കി യുവാക്കള്‍ രംഗത്ത്. ഫേസ്ബുക്ക് ലൈവ് സംപ്രേക്ഷണം ചെയ്തു കൊണ്ട് മീത്തല്‍ മാങ്ങാട്ടെ യുവാക്കള്‍ സംഘടിപ്പിച്ച പ്രതിഷേധം അധികൃതര്‍ക്ക് താക്കീതായി.

കളനാട് ചട്ടഞ്ചാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് മെക്കാഡം ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ടാണ് റോഡ് തടയാതെയുള്ള പ്രതിഷേധ പരിപാടി യുവാക്കള്‍ സംഘടിപ്പിച്ചത്. പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്ന മീത്തല്‍ മാങ്ങാട് മുതല്‍ ബെണ്ടിച്ചാല്‍ വരെയുള്ള റോഡില്‍ നിന്നാണ് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ലോകത്തോട് നേരിട്ട് പറയാന്‍ അവസരമൊരുക്കിയത്. ദേശീയപാതയേയും സംസ്ഥാനപാതയേയും ബന്ധിപ്പിക്കുന്ന ജില്ലയിലെ തന്നെ പ്രധാന റോഡുകളിലൊന്നാണ് കളനാട്- ചട്ടഞ്ചാല്‍ റോഡ്. ഇതിലൂടെ ദിവസേന ഇരുപതോളം റൂട്ട് ബസുകളും നൂറുകണക്കിന് മറ്റു വാഹനങ്ങളും യാത്ര ചെയ്യുന്നു.

പ്രതിഷേധ പരിപാടിക്ക് സമീര്‍ ലിയ, എം.കെ.എം മീത്തല്‍ മാങ്ങാട്, സാദിഖ് മീത്തല്‍ മാങ്ങാട്, ഷാഫി പുതിയകണ്ടം, മുത്തലിബ്, ഗഫൂര്‍ യു.എം, അഷ്‌റഫ് മീത്തല്‍ മാങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Kasaragod, Kerala, chattanchal, Kalanad, Protest, Road-damage, Kalanad- Chattanchal road badly damaged; protest conducted.


Keywords: Kasaragod, Kerala, chattanchal, Kalanad, Protest, Road-damage, Kalanad- Chattanchal road badly damaged; protest conducted.