city-gold-ad-for-blogger

ജോണിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയെന്ന് ബിജെപി, രേഖകളുമായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍, കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തിയ പ്രസ്താവനകള്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണെന്ന് ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 04/01/2017) പരപ്പ ബിരിക്കുളത്തെ വ്യാപാരിയായ സി.ജെ ജോണി (63)ന്റെ മരണത്തില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുകയായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്തും സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം രവീശതന്ത്രി കുണ്ടാര്‍, മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് ആശുപത്രി അധികൃതര്‍ നല്‍കിയ രേഖകൾ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.  www.kasargodvartha.com

ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ നാലു സ്ഥലത്ത് കാര്‍ തടയുകയും ജോണിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ മരണപ്പെടുകയും ചെയ്തുവെന്നായിരുന്നു മുന്‍നിര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെന്ന് നേതാക്കള്‍ പറഞ്ഞു. ഈ വാര്‍ത്തയ്ക്കു പിന്നില്‍ സിപിഎം മുഖപത്രത്തിന്റെ പ്രാദേശിക ലേഖകനാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ബിജെപി നേതൃത്വത്തിന്റെ വിശദീകരണം പോലും ചോദിക്കാതെ തെറ്റായ രീതിയിലുള്ള വാര്‍ത്ത ഓള്‍ എഡിഷനില്‍ നല്‍കുകയായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.  www.kasargodvartha.com

മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു. മരിച്ച ജോണിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ട് സംസാരിക്കുകയും മരണത്തില്‍ വീട്ടുകാരുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നതായും നേതാക്കള്‍ വിശദീകരിച്ചു. മരിച്ച ജോണ്‍ കോണ്‍ഗ്രസ് കുടുംബാംഗമാണ്. ഇക്കാര്യത്തില്‍ ചില ബന്ധുക്കളും സിപിഎം- കോണ്‍ഗ്രസ് നേതാക്കളും ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് നേതാക്കള്‍ പറയുന്നത്.  www.kasargodvartha.com

രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട ജോണിനെ ഓട്ടോറിക്ഷയിലാണ് വെള്ളരിക്കുണ്ടിലെ ആശുപത്രിയിലെത്തിച്ചത്. അവിടെ പരിശോധിച്ചപ്പോള്‍ വിദഗ്ദ്ധ ചികിത്സക്കായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കാറിലാണ് ജോണിനെ കൊണ്ടുപോയത്. ഇവരെ നാലു സ്ഥലങ്ങളില്‍ തടഞ്ഞതായും വാര്‍ത്തയില്‍ പറയുന്നു. ഒരു പത്രത്തില്‍ വന്നത് ഇവരെ തടഞ്ഞതായി പോലീസിന്റെ വയര്‍ലെസ് സന്ദേശമുണ്ടായിരുന്നുവെന്നാണ്. പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന് പറയുന്ന സ്ഥലത്തെല്ലാം പോലീസ് പിക്കറ്റ് ഏര്‍പെടുത്തിയിരുന്നു. അങ്ങനെയെങ്കില്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസിനെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്.  www.kasargodvartha.com

ഒരു മണിയോടെ ആശുപത്രിയിലെത്തിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ ജോണ്‍ മരിച്ചതായാണ് മാധ്യമവാര്‍ത്തകളില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ജോണിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത് 11.45 നാണെന്ന് ആശുപത്രി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോണ്‍ കാറില്‍ നിന്നും നടന്നാണ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറും അഞ്ചു മിനുട്ടും കഴിഞ്ഞ ശേഷം 12.50 മണിയോടെ ഐസിയുവില്‍ വെച്ചാണ് ജോണ്‍ മരിച്ചത്. ആശുപത്രിയില്‍ ആവശ്യത്തിനു സമയമുണ്ടായിട്ടും അദ്ദേഹം ചികിത്സ കിട്ടാതെ മരിച്ചുവെന്ന് പറയുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും നേതാക്കള്‍ വ്യക്തമാക്കി. ജോണിന്റെ മരണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.കരുണാകരന്‍ എം.പിയും ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനും ആവശ്യപ്പെട്ട കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷമായ ഏത് അന്വേഷണത്തെയും ബിജെപി സ്വാഗതം ചെയ്യുകയാണെന്നും ബിജെപിയാണ് കുറ്റക്കാരെങ്കില്‍ കേസെടുക്കുന്നതില്‍ വിരോധമില്ലെന്നും നേതാക്കള്‍ പറഞ്ഞു.  www.kasargodvartha.com

ചെറുവത്തൂരില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തിയ പ്രസ്താവനകള്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണെന്നും കെ.ശ്രീകാന്ത് പറഞ്ഞു. കേരളം കണ്ടതില്‍ ഏറ്റവും വലിയ അക്രമം നടന്ന ചെറുവത്തൂര്‍ കലാപത്തിന് ഉത്തരവാദിയായ അന്ന് മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ലയാണ് സിപിഎമ്മിനെ ന്യായീകരിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. പാലക്കുന്നില്‍ പൊതുയോഗത്തിനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് ഓടിച്ച സംഭവത്തിന് ഇരയായ കോണ്‍ഗ്രസുകാരാണ് സിപിഎമ്മിന്റെ അക്രമത്തെ വെള്ളപൂശാന്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും ശ്രീകാന്ത് കളിയാക്കി.  www.kasargodvartha.com

ജോണിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയെന്ന് ബിജെപി, രേഖകളുമായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍, കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തിയ പ്രസ്താവനകള്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണെന്ന് ശ്രീകാന്ത്

ജോണിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയെന്ന് ബിജെപി, രേഖകളുമായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍, കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തിയ പ്രസ്താവനകള്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണെന്ന് ശ്രീകാന്ത്

Keywords:  Kasaragod, Kerala, Press Club, Press meet, Media worker, news, Top-Headlines, Jhon's death: BJP against media.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia