city-gold-ad-for-blogger

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഐസ്‌ക്രീം കടയ്ക്ക് തീയിട്ടയാള്‍ പിടിയില്‍; പോലീസിന് നല്‍കിയ പേരും വിലാസവും വ്യാജമെന്ന് സംശയം

കാസര്‍കോട്: (www.kasargodvartha.com 10/01/2017) മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഐസ്‌ക്രീം കടയ്ക്ക് തീയിട്ടയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്യുന്നതിനിടെ പ്രതി പോലീസിന് നല്‍കിയ പേരും വിലാസം വ്യാജമെന്നാണ് പോലീസ് സംശയിക്കുന്നത്. നെല്ലിക്കുന്നില്‍ താമസക്കാരനാണെന്നും ജെഫ്രി (60) യെന്നാണ് പേരെന്നുമാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി എട്ടിന് രാത്രി പഴയ ബസ് സ്റ്റാന്‍ഡിലെ ഐസ്‌കിംഗ് ഐസ്‌ക്രീം കടയുടെ ബോര്‍ഡ് തീവെച്ച് 5,000 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. കുമ്പള കോയിപ്പാടിയിലെ മുഹമ്മദ് ഇസ്ഹാഖിന്റെതാണ് ഐസ്‌ക്രീം കട. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് ഇയാള്‍ ബോര്‍ഡ് തീവെച്ച് നശിപ്പിച്ചത്. തീവെപ്പ് സംബന്ധിച്ച് മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഇയാള്‍ വീണ്ടും കടക്ക് തീവെക്കാനെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഐസ്‌ക്രീം കടയ്ക്ക് തീയിട്ടയാള്‍ പിടിയില്‍; പോലീസിന് നല്‍കിയ പേരും വിലാസവും വ്യാജമെന്ന് സംശയം

Keywords:  Kasaragod, Kerala, Police, Accuse, arrest, Liquor-drinking, cash, complaint, Police, case, Investigation, fire, Ice cream parlor set fire case accused held.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia