Join Whatsapp Group. Join now!
Aster MIMS 10/10/2023

സിംഗപ്പൂരില്‍ കാല്‍പന്തില്‍ വിസ്മയം തീര്‍ത്ത് മലയാളി യുവാക്കള്‍; ടീമിന്റെ നെടുംതൂണായി കാസര്‍കോട്ടെ 12 താരങ്ങള്‍

സിംഗപ്പൂരില്‍ കാല്‍പന്തില്‍ വിസ്മയം തീര്‍ത്ത് മലയാളി യുവാക്കള്‍ മുന്നേറുന്നു. പൂര്‍ണമായും മലയാളികള്‍ അണിനിരക്കുന്ന ടീമില്‍ 12 പേരും Kerala, kasaragod, Malayalam, Sports, Football, Football tournament, Championship, winners, Captain, Malayalees, Singapore, Football: Kasargodans perform in Singapore
സിംഗപ്പൂര്‍: (www.kasargodvartha.com 08.01.2017) സിംഗപ്പൂരില്‍ കാല്‍പന്തില്‍ വിസ്മയം തീര്‍ത്ത് മലയാളി യുവാക്കള്‍ മുന്നേറുന്നു. പൂര്‍ണമായും മലയാളികള്‍ അണിനിരക്കുന്ന ടീമില്‍ 12 പേരും കാസര്‍കോട്ടുകാരാണ്. സിംഗപ്പൂരിലെ മേജര്‍ ഫുട്‌ബോള്‍ ലീഗില്‍ യൂറോപ്യന്‍, സിംഗപ്പൂര്‍ ടീമുകളെ പിന്നിലാക്കി ചാമ്പ്യന്മാരായതോടെ അന്യനാട്ടിലെ ഈ മലയാളി ഫുട്‌ബോള്‍ ടീം ജനശ്രദ്ധയാകര്‍ഷിക്കുകയാണ്.

പൂര്‍ണ്ണമായും മലയാളികള്‍ അണിനിരക്കുന്ന സ്‌നിപേര്‍സ് എഫ്‌സി (SNIPERS FC) 16 കളികളില്‍ നിന്നും 13 ജയങ്ങളും രണ്ട് സമനില, 1 തോല്‍വിയുമടക്കം 41 പോയിന്റുമായാണ് ലീഗ് ചാമ്പ്യന്മാരായത്. കൃത്യമായ പരിശീലനവും ആസൂത്രണവുമായി മുന്നേറുന്ന ടീമിന് നിരവധി സൗഹൃദ മത്സരങ്ങളുടെ അനുഭവ സമ്പത്തുണ്ട്. നിരവധി ചാമ്പ്യഷിപ്പുകളില്‍ ടീം കിരീടം ചൂടി.



ക്യാപറ്റനും ഗോളിയുമായ കാസര്‍കോട്ടെ സുനില്‍ കുമാര്‍ തായന്നൂര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പ്രതിരോധക്കോട്ട കാക്കുന്ന അഖില്‍ മാത്യു, ബെന്നറ്റ് ജോസഫ്, ഷെഹ്‌സാദ്, സുരാജ് കെ വി, അബാന്‍ കലന്ദൂര്‍, മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയുന്ന മുഹമ്മദ് സക്വന്‍, നിസിന്‍ സാജി, സുനില്‍ കുമാര്‍ ജി, സുല്‍കിഫിലി, ആകര്‍ഷ, മുന്നേറ്റ നിരയില്‍ ഗോള്‍ വല ചലിപ്പിക്കുന്ന രാഗേഷ് ബായക്കോടന്‍ തുടങ്ങിയ കാസര്‍കോട്ടെ താരങ്ങള്‍ ടീമിന്റെ നെടുംതൂണുകളാണ്.

അടുത്ത സീസണിലും വിജയം ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കത്തിലാണ് ടീം. പുതിയ സീസണില്‍ ടീമിന്‍രെ സ്‌പോണ്‍സറായി ഫോര്‍ട്ട് ലാന്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ മുനീര്‍ കാഞ്ഞങ്ങാടും കൂടെയുണ്ട്. കളത്തിനു പുറത്തുനിന്നും പിഴവുകളില്ലാതെ കളി നിയന്ത്രിക്കുന്ന കോച്ച് അനൂപ് ജോസിന്റെ സാന്നിധ്യവും തന്ത്രങ്ങളും പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ മുന്നോട്ടു പോകാന്‍ ടീമിനെ പ്രാപ്തരാക്കുന്നു.

Keywords: Kerala, kasaragod, Malayalam, Sports, Football, Football tournament, Championship, winners, Captain, Malayalees, Singapore, Football: Kasargodans perform in Singapore