city-gold-ad-for-blogger

ഒരേ സമയം മൂന്നിടത്ത് തീപിടുത്തം; അഗ്‌നിരക്ഷാ സേനക്ക് പൊല്ലാപ്പായി

ബേക്കല്‍: (www.kasargodvartha.com 14/01/2017) ഒരേ സമയം മൂന്നിടത്ത് തീപിടിച്ചത് അഗ്‌നിരക്ഷാ സേനക്ക് പൊല്ലാപ്പായി. ശനിയാഴ്ച വൈകിട്ടോടെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ബീവറേജിന് സമീപത്തും, പൂച്ചക്കാട് വയലിലും, ബേക്കല്‍ തൃക്കണ്ണാട് വിഷ്ണു മഠത്തിന് സമീപത്തെ സ്വകാര്യ പറമ്പിലുമാണ് ഒരേ സമയം തീപിടുത്തമുണ്ടായത്.

പുതിയകോട്ടയിലെ ബിവറേജ് മദ്യ വില്‍പന ശാലയ്ക്ക് മുന്നില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് വൈകിട്ട് ആദ്യം തീപിടിച്ചത്. ഏതോ മദ്യപന്മാര്‍ വലിച്ചിട്ട സിഗരറ്റ് കുറ്റിയില്‍ നിന്നാണ് ഇവിടെ തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നതായി അഗ്‌നിരക്ഷാ നിലയം ഓഫീസര്‍ പറഞ്ഞു. ഇവിടുത്തെ തീ കെടുത്തുന്നതിനിടയിലാണ് പൂച്ചക്കാട്ടും, തൃക്കണ്ണാടിലും തീപിടുത്തമുണ്ടായത്.

തൃക്കണ്ണാട് വിഷ്ണു മഠത്തിന് സമീപത്തെ കൂട്ട സ്വത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന വീടും പാടെ കത്തിനശിച്ചു. ഈ വീട്ടില്‍ ആള്‍ താമസമില്ലാത്തതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പുഷ്പ ഉള്‍പ്പെടെയുള്ള ആളുകളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പറമ്പും വീടും. അരയേക്കറോളം സ്ഥലത്തെ പുല്‍ക്കാടുകളും ഉള്‍പ്പെടെ തീപിടുത്തത്തില്‍ കത്തി നശിച്ചു. പൂച്ചക്കാട് വയലില്‍ ഉണ്ടായ തീപിടുത്തവും അഗ്‌നിരക്ഷാ സേന നിയന്ത്രിച്ചു.

ഒരേ സമയം മൂന്നു സ്ഥലത്തുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ കാഞ്ഞങ്ങാട്ടെ അഗ്‌നിരക്ഷാ സേന നന്നേ പണിപ്പെട്ടു. രണ്ടു വാഹനങ്ങള്‍ മാത്രമാണ് ഇവിടെ ഉള്ളത്. ലീഡിംഗ് ഫയര്‍മാന്‍ വി.എസ്. വേണുഗോപാലന്‍, ഫയര്‍മാന്മാരായ സന്തോഷ്, ദിലീപ്, പ്രിയേഷ്, ലതീഷ്, ഹോം ഗാര്‍ഡുമാരായ നാരായണന്‍, പ്രഭാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീപിടുത്തം മണിക്കൂറുകളോളം പണിപ്പെട്ടു നിയന്ത്രിച്ചത്.
ഒരേ സമയം മൂന്നിടത്ത് തീപിടുത്തം; അഗ്‌നിരക്ഷാ സേനക്ക് പൊല്ലാപ്പായി


Keywords:  Kasaragod, Kerala, Kanhangad, fire, Bekal, fire force, Fire in 3 places.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia