ചെറുവത്തൂര്‍: (www.kasargodvartha.com 13/01/2017) പെട്രോള്‍ അടിച്ചതിനു ശേഷം 2,000 ന്റെ കള്ളനോട്ട് നല്‍കിയ ലോറി ഡ്രൈവറെ പോലീസ് പിടികൂടി. ഭോപ്പാലില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറാണ് പോലീസ് പിടിയിലായത്. വ്യാഴാഴ്ച രാത്രി പിലിക്കോട് മട്ടലായിയിലെ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച ശേഷം 2,000 ന്റെ കള്ളനോട്ട് നല്‍കുകയായിരുന്നു. സംശയം തോന്നി പെട്രോള്‍ പമ്പ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Cheruvathur, Driver, Held, Police, Fake Notes, Fake 2,000 note; Lorry driver held.