കാസര്‍കോട്: (www.kasargodvartha.com 16/01/2017) എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. പെര്‍ള വാണി നഗറിലെ ശീനപ്പഷെട്ടി-മുത്തക്ക ദമ്പതികളുടെ മകന്‍ ശ്രീധര ഷെട്ടി (32) യാണ് മരിച്ചത്. ഏഴാംതരത്തില്‍ പഠിക്കുമ്പോള്‍തന്നെ ഓര്‍മശക്തി നഷ്ടപ്പെട്ടിരുന്ന ശ്രീധരഷെട്ടി പലതരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലായിരുന്നു.
ശ്രീധരഷെട്ടിയുടെ സഹോദരന്‍ കിട്ടണ്ണയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ചികില്‍സയില്‍ കഴിയുകയാണ്. സഹോദരി കുസുമ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചിരുന്നു.
ശ്രീധരഷെട്ടിയുടെ സഹോദരന്‍ കിട്ടണ്ണയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ചികില്‍സയില്‍ കഴിയുകയാണ്. സഹോദരി കുസുമ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചിരുന്നു.
Keywords: Endosulfan, Kasaragod, Obituary, Kerala, Endosulfan victim dies