Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ സ്‌കൂള്‍ കലോത്സവം; ഹൊസ്ദുര്‍ഗ് മുന്നില്‍

കലോത്സവത്തിന്റെ തിങ്കളാഴ്ചത്തെ മത്സരങ്ങളില്‍ ഹൊസ്ദുര്‍ഗ് ഉപജില്ല ഒന്നാം സ്ഥാനത്തിനായി പിടിമുറുക്കിയപ്പോള്‍ Trikaripur, District School-Kalolsavam, Kasaragod, Hosdurge,
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10/01/2017) കലോത്സവത്തിന്റെ തിങ്കളാഴ്ചത്തെ മത്സരങ്ങളില്‍ ഹൊസ്ദുര്‍ഗ് ഉപജില്ല ഒന്നാം സ്ഥാനത്തിനായി പിടിമുറുക്കിയപ്പോള്‍ ചെറുവത്തൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. കാസര്‍കോട് സബ്ജില്ല മൂന്നാമതായുണ്ട്. ബേക്കല്‍ 295, കുമ്പള 290, ചിറ്റാരിക്കാല്‍ 273, മഞ്ചേശ്വരം 206 എന്നിങ്ങനെയാണ് മറ്റ് സബ്ജില്ലകളുടെ പോയിന്റ്‌നില.

സംസ്‌കൃതം കലോത്സവത്തില്‍ ബേക്കല്‍ ഉപജില്ലയാണ് മുന്നേറുന്നത്. 33 ഇനങ്ങളില്‍ 22 പൂര്‍ത്തിയായപ്പോള്‍ ഇവര്‍ക്ക് 96 പോയിന്റുണ്ട്. 92 പോയിന്റുവീതമുള്ള ചെറുവത്തൂരും ഹൊസ്ദുര്‍ഗുമാണ് പിന്നാലെയുള്ളത്. കാസര്‍കോട് 89, ചിറ്റാരിക്കാല്‍ 87, മഞ്ചേശ്വരം 78, കുമ്പള 76 എന്നിങ്ങനെയാണ് പോയിന്റ് നില. ആറിനങ്ങള്‍ ഇനി പൂര്‍ത്തിയാവാനുണ്ട്.

അറബിക് കലോത്സവത്തില്‍ യുപിയില്‍ ബേക്കലാണ് മുന്നില്‍ 43 പോയിന്റ്. ചെറുവത്തൂരും കുമ്പളയും 41 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 68 പോയിന്റുള്ള ബേക്കലും കാസര്‍കോടുമാണ് മുന്നില്‍. ചെറുവത്തൂരിന് 64 പോയിന്റുണ്ട്.

Keywords: Trikaripur, District School-Kalolsavam, Kasaragod, Hosdurge, District School Kalolsavam: Hosdurge leads