Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ ക്രിക്കറ്റ് ലീഗ് ഡി- ഡിവിഷന്‍: ഗ്രീന്‍സ്റ്റാര്‍ ചെങ്കള ജേതാക്കള്‍

മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന ജില്ലാ ക്രിക്കറ്റ് ഡി ഡിവിഷന്‍ ടൂര്‍ണമെന്റില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ജുനൈദിന്റെ തകര്‍പ്പന്‍Kasaragod, Kerala, winners, Cricket Tournament, District, District Cricket D-Division; Green star Chengala champions.
കാസര്‍കോട്: (www.kasargodvartha.com 01/01/2017) മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന ജില്ലാ ക്രിക്കറ്റ് ഡി ഡിവിഷന്‍ ടൂര്‍ണമെന്റില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ജുനൈദിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ടര്‍ മികവില്‍ ഗ്രീന്‍സ്റ്റാര്‍ ചെങ്കള ജേതാക്കളായി. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഗ്രീന്‍സ്റ്റാര്‍ ചെങ്കള ജേതാക്കളായത്.

ആദ്യം ബാറ്റു ചെയ്ത തെരുവത്ത് സ്‌പോര്‍ട്ടിംഗ് 24 ഓവറില്‍ 107 റണ്‍സെടുക്കുമ്പോള്‍ എല്ലാവിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗ്രീന്‍സ്റ്റാര്‍, ജുനൈദിന്റെയും ഹംസയുടെയും അവിസ്മരണീയ ഇന്നിംഗ്‌സിലൂടെ ചാമ്പ്യന്‍ പട്ടം കയ്യിലൊതുക്കുകയായിരുന്നു. തെരുവത്തിനുവേണ്ടി ഫത്താഹ് 33 റണ്‍സെടുത്ത് ബാറ്റിങ്ങില്‍ മികവു കാട്ടിയപ്പോള്‍ ഗ്രീന്‍സ്റ്ററിന്റെ ജുനൈദ് നാലു വിക്കറ്റും റോഷില്‍ മൂന്നു വിക്കറ്റും നേടി ബൗളിങ്ങില്‍ മികവു കാട്ടി.

ഗ്രീന്‍സ്റ്റാറിനു വേണ്ടി ഹംസ 46 റണ്‍സും ജുനൈദ് പുറത്താകാതെ 31 റണ്‍സും നേടി ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. മാന്‍ ഓഫ് ദി ഫൈനലായും ടൂര്‍ണമെന്റിലെ മികച്ച ബൗളറായും മാന്‍ ഓഫ് ദി സീരീസായും ടൂര്‍ണമെന്റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീന്‍സ്റ്ററിന്റെ ജുനൈദിനെ തെരഞ്ഞെടുത്തു. ചാലക്കുന്ന് ടീമിലെ ഷഫീഖിനെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ഹാരിസ് ചൂരി ജേതാക്കള്‍ക്കും റണ്ണര്‍ അപ്പിനുമുള്ള ട്രോഫികള്‍ സമ്മാനിച്ചു. ചടങ്ങില്‍ ടിഎച്ച് മുഹമ്മദ് നൗഫല്‍, ഷുക്കൂര്‍ ചെര്‍ക്കളം. കെ.എം. അബ്ദുര്‍ റഹ് മാന്‍, എന്‍.എം.സലീം, ബി.കെ. ഖാദര്‍, ലത്വീഫ് പെര്‍വാഡ്, സലാം ചെര്‍ക്കള, അഫ്‌സല്‍ തെരുവത്ത്, അസീസ് പെരുമ്പള, ഫൈസല്‍ ചേരൂര്‍, അസീസ് ആലംപാടി, ഹമീദ് പടുവടുക്കം, രഞ്ജിത്ത് കാഞ്ഞങ്ങാട്, കാസിം, കാഞ്ഞങ്ങാട്, സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Kasaragod, Kerala, winners, Cricket Tournament, District, District Cricket D-Division; Green star Chengala champions.

Keywords: Kasaragod, Kerala, winners, Cricket Tournament, District, District Cricket D-Division; Green star Chengala champions.