Join Whatsapp Group. Join now!
Aster MIMS 10/10/2023

ശബരീനാഥിന്റെ ചികിത്സയ്ക്ക് ദേവിപ്രസാദ് ബസിന്റെ അഞ്ച് ദിവസത്തെ കാരുണ്യയാത്ര

തന്റെ അഞ്ച് ബസുകളും കാരുണ്യയാത്രയ്ക്ക് മാറ്റിവെച്ച് പനയാല്‍ കോട്ടക്കാലിലെ പി എല്‍ ബാലകൃഷ്ണന്‍ മാതൃകയാകുന്നു. എങ്ങനെ ലാഭം കൊയ്യാം എന്ന് Kerala, kasaragod, Bus, Treatment, helping hands, Needs help, Accident, Financial Assistants, Panayal, PL Balakrishnan, Deviprasad Bus conduct service for financial assistants
ഉദുമ: (www.kasargodvartha.com 19.01.2017) തന്റെ അഞ്ച് ബസുകളും കാരുണ്യയാത്രയ്ക്ക് മാറ്റിവെച്ച് പനയാല്‍ കോട്ടക്കാലിലെ പി എല്‍ ബാലകൃഷ്ണന്‍ മാതൃകയാകുന്നു. എങ്ങനെ ലാഭം കൊയ്യാം എന്ന് കണക്കുകൂട്ടുന്നവര്‍ക്കിടയില്‍ വ്യത്യസ്തനായി ബാലകൃഷ്ണന്‍ തന്റെ ഉടമസ്ഥതയിലുള്ള ദേവീപ്രസാദ് ഗ്രൂപ്പിന്റെ അഞ്ച് ബസുകളിലും കാരുണ്യ യാത്ര നടത്തുകയാണ്. വ്യത്യസ്ത റൂട്ടുകളിലോടുന്ന അഞ്ച് ബസുകളുടെ അഞ്ചുദിവസത്തെ കാരുണ്യയാത്ര വെള്ളിയാഴ്ച അവസാനിക്കും.

കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരീനാഥിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് ബാലകൃഷ്ണന്‍ നീണ്ടകാരുണ്യയാത്ര നടത്തുന്നത്. മുള്ളേരിയ ടൗണില്‍ ചെറുകിട വ്യാപാരിയായ കാറഡുക്ക അടുക്കത്തെ എം സി രാജന്റെയും നിഷയുടെയും മകനായ ശബരീനാഥ് വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.





സ്‌കൂളില്‍ നിന്നും വിനോദയാത്രാ പോയിമടങ്ങുന്നതിനിടെ സംഘം സഞ്ചരിച്ച ബസില്‍ കൂറ്റന്‍ ലോറി ഇടിക്കുകയായിരുന്നു. ശബരിനാഥിനൊപ്പം മറ്റു മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ശബരീനാഥിന് ഇതിനകം തന്നെ ലക്ഷങ്ങള്‍ ചികിത്സയ്ക്കായി ചെലവഴിച്ചു. മൂന്നു ശസ്ത്രക്രിയകള്‍ ചെയ്തുകഴിഞ്ഞു. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ദേവിപ്രസാദ് ഗ്രൂപ്പിന്റെ അഞ്ച് ബസുകളുടെ അഞ്ച് ദിവസത്തെ മുഴുവന്‍ വരുമാനവും ശബരീനാഥിന്റെ ചികിത്സയ്ക്ക് കൈമാറും. ബാലകൃഷ്ണന്റെ തീരുമാനത്തോട് ബസ് ജീവനക്കാരുടെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു. തിങ്കളാഴ്ച രാവണീശ്വരം-കാഞ്ഞങ്ങാട്-ഉദയപുരം റൂട്ടിലോടുന്ന ദേവീപ്രസാദ് ബസാണ് കാരുണ്യയാത്രയ്ക്ക് തുടക്കമിട്ടത്. ചൊവ്വാഴ്ച ചട്ടഞ്ചാല്‍-കാഞ്ഞങ്ങാട്-ബങ്കളം റൂട്ടിലോടുന്ന ബസ് കാരുണ്യവഴിയില്‍ യാത്രചെയ്തു. ബുധനാഴ്ച തച്ചങ്ങാട്-ബേക്കല്‍-കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടിലോടുന്ന ബസും വ്യാഴാഴ്ച കാസര്‍കോട്-ഉദുമ -കാഞ്ഞങ്ങാട് റൂട്ടിലെ ബസും കാരുണ്യയാത്ര നടത്തി. വെള്ളിയാഴ്ചയും കാസര്‍കോട്-ഉദുമ-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തി കാരുണ്യയാത്രയ്ക്ക് സമാപനം കുറിക്കും.



കാരുണ്യയാത്ര നടത്തിയ അഞ്ച് ദവസങ്ങളില്‍ ശമ്പളം വാങ്ങാതെയാണ് ബസ് ജീവനക്കാരും ജോലിയെടുക്കുന്നത്. ബസ് ഉടമയുടെയും ജീവനക്കാരുടെയും സന്മനസ്സ് തിരിച്ചറിഞ്ഞ നാട്ടിലെ ടാക്‌സി ഡ്രൈവര്‍മാരും വ്യാപാരികളും മറ്റു യാത്രക്കാരും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച പനയാല്‍ ചന്ദ്രപുരത്തുനിന്നാരംഭിച്ച കാരുണ്യയാത്ര ഹോസ്ദുര്‍ഗ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടര്‍ വിജയന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ബസ് ഉടമ പി എല്‍ ബാലകൃഷ്ണന്‍, വിവിധ ക്ലബുകളുടെ പ്രവര്‍ത്തകരായ വൈ കൃഷ്ണദാസ്, എന്‍ ജി വിജയന്‍, ബസ് ജീവനക്കാരായ രവി പ്രസാദ്, അശോകന്‍, പ്രതാപ്, നവീന്‍, വിനീത്, പുഷ്പാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala, kasaragod, Bus, Treatment, helping hands, Needs help, Accident, Financial Assistants, Panayal, PL Balakrishnan, Deviprasad Bus runs for charity.