ബേക്കല്‍: (www.kasargodvartha.com 16/01/2017) പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ കെ ദേവകി(68)യെ കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിന് ജില്ലാപോലീസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള ക്രൈംസ്‌ക്വാഡും രംഗത്ത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ ബേക്കല്‍ എസ്‌ഐ വി കെ വിശ്വംഭരനാണ് കേസില്‍ നേരിട്ട് അന്വേഷണം നടത്തുന്നത്. ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ യു പി വിപിനും സഹായത്തിനുണ്ട്. ഇതിനുപുറമെയാണ് ക്രൈംസ്‌ക്വാഡും അന്വേഷണത്തില്‍ സജീവമായത്.
ഒറ്റക്ക് താമസിക്കുകയായിരുന്ന ദേവകിയെ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദേവകിക്ക് പരിചയമുള്ളവരാകാം കൊലക്കുപിന്നിലെന്നാണ് പോലീസ് നിഗമനം. നാട്ടില്‍ തന്നെയുള്ള ചിലരും അന്യസംസ്ഥാനതൊഴിലാളികളും അടക്കമുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇതിനുപുറമെ കാട്ടിയടുക്കത്ത് ചെങ്കല്‍ ക്വാറികളില്‍ പണിയെടുക്കുന്ന കര്‍ണാടക സ്വദേശികളായ ചെങ്കല്‍ തൊഴിലാളികളിലേക്കും അന്വേഷണം നീളുന്നുണ്ട്. പരിസരവാസികള്‍ക്കുപുറമെ ഇവരെയുംപോലീസ് വിശദമായി ചോദ്യം ചെയ്തു.
പ്രദേശത്ത് മുമ്പ് ഇടയ്ക്കുവന്ന് പോകുമായിരുന്ന വ്യക്തിയുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. കാട്ടിയടുക്കത്തെ ആള്‍താമസമില്ലാത്ത പഴയ ഓടിട്ട വീട്ടില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ ടിക്കറ്റുകളും ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പിയും മറ്റും പോലീസ് പരിശോധനയില്‍ ലഭിച്ചിരുന്നു. സൈബര്‍സെല്ലിന്റെ സഹായവും അന്വേഷണത്തിന് പോലീസ് ഉപയോഗിക്കുന്നുണ്ട്. ഉടന്‍ തന്നെ പ്രതികളെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
Related News:
ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം
ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു
ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം
ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം
തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി
Keywords: Kasaragod, Bekal, Investigation, Case, Police, SP, DYSP, Crime Squad, Cyber Cell, Devaki's murder case SP's crime scode also for investigation.