city-gold-ad-for-blogger

സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

റിയാദ്: (www.kasargodvartha.com 12/01/2017) സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച മംഗല്‍പാടി സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. മംഗല്‍പാടി ചെറുഗോളിയിലെ മഹ് മൂദ് ഹാജി- ആഇശ ദമ്പതികളുടെ മകന്‍ അഹ് മദ് സുബൈര്‍ (26) ആണ് ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ സൗദിയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്.

സുബൈറിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് റിയാദില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ബംഗളൂരു വിമാനത്താവളത്തിലെത്തിക്കും. ഇവിടെ നിന്നും വൈകിട്ട് ആറു മണിയോടെ നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സൗദിയിലെ ജസാനില്‍ സയീദ് കമ്പ്യൂട്ടര്‍ ഐ.ടി. കമ്പനിയില്‍ നാല് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു സുബൈര്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹമീദ്, ജബ്ബാര്‍, മൂന്ന് സഹോദരിമാരുമുണ്ട്.

Related News:
മലയാളി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു

സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

Keywords:  Kasaragod, Kerala, Gulf, Deadbody, Death, Saudi Arabia, Dead body of Zubair to be buried at homeland on Friday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia