Join Whatsapp Group. Join now!
Aster MIMS 10/10/2023

നീലേശ്വരം നഗരസഭാ ചെയര്‍മാനെ തഴഞ്ഞ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന് പുതുവല്‍സരാശംസകളുമായി നീലേശ്വരം ഓട്ടോ സ്റ്റാന്‍ഡില്‍ ഫ്‌ളക്‌സ് ബോര്‍ഡ്; പാര്‍ട്ടിയില്‍ വിവാദം മുറുകി

പിണറായി പക്ഷക്കാരനായ വി വി രമേശനും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും Nileshwaram, Kasaragod, Kerala, CPM, CPI, Flex board, VS Achuthanandan
നീലേശ്വരം: (www.kasargodvartha.com 02/01/2017) പിണറായി പക്ഷക്കാരനായ വി വി രമേശനും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും പുതുവല്‍സരാശംസകള്‍ നേര്‍ന്ന് നീലേശ്വരത്ത് വി എസ് അനുകൂലികള്‍ ഫ്‌ളക്‌സ് ബോര്‍ഡുയര്‍ത്തി. അതേസമയം നീലേശ്വരം നഗരസഭാ ചെയര്‍മാനെ ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നും ഒഴിവാക്കി. ഈ വിഷയം സി പി എമ്മിനകത്ത് ചൂടുപിടിച്ച വിവാദത്തിന് തിരികൊളുത്തി.

നാടിന്റെ വികസന നായകര്‍ എന്ന വിശേഷണത്തോടെ കാഞ്ഞങ്ങാട് നഗരസഭാചെയര്‍മാന്‍ വി വി രമേശന്റെയും ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ എന്നിവരുടെ ഫോട്ടോകള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് നീലേശ്വരത്തെ വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ സ്ഥാപിച്ചത്. എന്നാല്‍ ഇവരുടെ കൂട്ടത്തില്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ പി ജയരാജന്റെ പേരും ഫോട്ടോയുമില്ല. വികസനമാണ് നാടിന്റെ ആവശ്യമെന്നും രമേശനും മാധവനും വികസന നായകന്‍മാരാണെന്നും ഫ്‌ളക്‌സ് ബോര്‍ഡില്‍ വ്യക്തമാക്കുന്നു.

ഈ പരാമര്‍ശങ്ങള്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ പി ജയരാജന്റെ നെഞ്ചിലാണ് കൊളളുന്നത്. ജയരാജന്‍ ഒരു വികസനവും നടപ്പാക്കാത്ത ആളാണെന്ന അര്‍ഥം കൂടി ഈ പരാമര്‍ശത്തിനുണ്ട്. വി എസ് ഓട്ടോ സ്റ്റാന്‍ഡിലെ തൊഴിലാളികളാണ് ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിച്ചതെന്ന് വ്യക്തമാണ്. 2000ത്തില്‍ വി എസിന് നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ സംസ്ഥാനത്ത് ആദ്യത്തെ വി എസ് അനുകൂല പ്രകടനം നടന്നത് നീലേശ്വരത്താണ്. നീലേശ്വരത്ത് മാത്രമാണ് കേരളത്തില്‍ വി എസിന്റെ പേരില്‍ ഓട്ടോ സ്റ്റാന്‍ഡുള്ളത്. ഈ  ഓട്ടോ സ്റ്റാന്‍ഡ് മാറ്റാന്‍ സി പി എമ്മിലെ ഔദ്യോഗികപക്ഷം കിണഞ്ഞുശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു.

നീലേശ്വരം നഗരസഭാ ചെയര്‍മാനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. നീലേശ്വരത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ചെയര്‍മാന്‍ കെ പി ജയരാജന്‍ പരാജയമാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. ജയരാജന്‍ പിണറായി പക്ഷത്ത് അടിയുറച്ചു നില്‍ക്കുന്നതോടൊപ്പം വി എസ് പക്ഷത്തെ അവണിക്കുന്നതായും വിമര്‍ശനമുണ്ട്.

Keywords: Nileshwaram, Kasaragod, Kerala, CPM, CPI, Flex board, VS Achuthanandan, Controversy over flex board in Nileswaram