Join Whatsapp Group. Join now!
Aster MIMS 10/10/2023

സദാചാര പോലീസ് ചമഞ്ഞ് ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തിയ എസ് എഫ് ഐ നേതാവിനെതിരെ കേസെടുത്തു

സദാചാര പോലീസ് ചമഞ്ഞ് ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തുകയും ലൈംഗീക ചേഷ്ടകള്‍ കാണിക്കുകയും Vidya Nagar, Kasaragod, Threatening, Housewife, Case, Kerala, Moral police,
വിദ്യാനഗര്‍: (www.kasargodvartha.com 10/01/2017) സദാചാര പോലീസ് ചമഞ്ഞ് ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തുകയും ലൈംഗീക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്ന പരാതിയിൽ എസ് എഫ് ഐ നേതാവിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. എസ് എഫ് ഐ ഗവണ്‍മെന്റ് കോളജ് യൂണിറ്റ് നേതാവും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായ വിദ്യാനഗര്‍ ചാലയിലെ സവാദിനെതിരെയാണ് കേസെടുത്തത്.

നാല് മാസം മുമ്പ് ബൈക്കില്‍ വന്ന രണ്ടുപേരെ അസമയത്ത് പിടികൂടിയിരുന്നതായും ഇവര്‍വന്നത് പരാതിക്കാരിയായ ഭര്‍തൃമതിയുടെ വീട്ടിലേക്കാണെന്നും ആരോപിച്ചാണ് നാല്മാസമായി ഇവരെ നിരന്തരം ശല്യംചെയ്തുവരികയാണെന്നാണ് പരാതി. ഭര്‍തൃമതിയുടെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും കഴിഞ്ഞദിവസം വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗീക ചുവയോടെ ചേഷ്ടകള്‍ കാണിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ എസ് ഐ യുവതിയില്‍നിന്നും മൊഴിയെടുത്തശേഷമാണ് വിദ്യാനഗര്‍ പോലീസ് സവാദിനെതിരെ കേസെടുത്തത്. രാഷ്ട്രീയ ഇടപെടല്‍കാരണം നിസാര വകുപ്പ് ചേര്‍ത്താണ് ഇപ്പോള്‍ പോലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Vidya Nagar, Kasaragod, Threatening, Housewife, Case, Kerala, Moral police, Complaint against students leader