city-gold-ad-for-blogger

ചെറുവത്തൂര്‍ സംഘര്‍ഷം: ചന്തേര എസ് ഐയുടെ പരാതിയില്‍ ഒരു കൂട്ടം ബി ജെ പി - സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ചെറുവത്തൂര്‍: (www.kasargodvartha.com 03/01/2017) ബി ജെ പിയുടെ ജനാധിപത്യ സംരക്ഷണ പദയാത്രയോടനുബന്ധിച്ച് ചെറുവത്തൂരിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചന്തേര എസ് ഐ അനൂപ് കുമാറിന്റെ പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്.
ചെറുവത്തൂര്‍ സംഘര്‍ഷം: ചന്തേര എസ് ഐയുടെ പരാതിയില്‍ ഒരു കൂട്ടം ബി ജെ പി - സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഒരു പരാതിയില്‍ ഒരു കൂട്ടം സി പി എം പ്രവര്‍ത്തകര്‍ക്കെതിരേയും മറ്റൊരു പരാതിയില്‍ ഒരു കൂട്ടം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരേയുമാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്ന് മാരകായുധയങ്ങള്‍ കൈവശംവെച്ച് അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കണ്ടാലറിയാവുന്ന ബി ജെ പി - സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. അക്രമണത്തില്‍ ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാര്‍, വെള്ളരിക്കുണ്ട് സി ഐ ഉണ്ണികൃഷ്ണന്‍ തുടങ്ങി 12 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിരവധി ബി ജെ പി - സി പി എം പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴിയെടുത്തശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ എത്തിയാല്‍ ഉടന്‍ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

Related News:
ബി ജെ പിയുടെ പദയാത്രയ്ക്കിടെ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Keywords:  Cheruvathur, Kasaragod, Kerala, Top-Headlines, കേരള വാര്‍ത്ത, Clash, BJP, CPM, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia