കാസര്‍കോട്: (www.kasargodvartha.com 13/01/2017) മംഗളൂരുവിലെ നക്ഷത്രഹോട്ടല്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിവരികയായിരുന്ന സംഘം പോലീസ് പിടിയിലായി. കാസര്‍കോട് സ്വദേശിയടക്കം മൂന്നു പേരാണ് പോലീസ് പിടിയിലായത്. ഇവരില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകളും രണ്ട് കാറുകളും 67,000 രൂപയും പോലീസ് പിടിച്ചെടുത്തു.
മഞ്ചേശ്വരത്തെ പ്രീതം(30), കര്‍ണാടക തെങ്ക ഗുരുപുരത്തെ സുനില്‍(22), കര്‍ണാടക ഹനഗലിലെ നാഗരാജ്(22) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ പിടിയിലായിരുന്ന രണ്ടുപെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. വെബ്‌സൈറ്റില്‍ ഫോണ്‍നമ്പറും മറ്റുവിശദവിവരങ്ങളും അടങ്ങിയ പരസ്യങ്ങളിലൂടെയാണ് പെണ്‍വാണിഭസംഘം ഇടപാടുകാരെ സംഘടിപ്പിച്ചിരുന്നത്. മംഗളൂരുവിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന മലയാളിപെണ്‍കുട്ടികളെയടക്കം സംഘം പ്രലോഭിപ്പിച്ച് നക്ഷത്രഹോട്ടലിലെത്തിക്കുകയും പ്രമുഖര്‍ അടക്കമുള്ളവര്‍ക്ക് കാഴ്ചവെക്കുകയും ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
മംഗളൂരുവിലെയും പരിസരങ്ങളിലെയും വന്‍കിട ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുകയാണെന്ന വിവരത്തെ തുടര്‍ന്ന് ഇത്തരം കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയും പെണ്‍വാണിഭ സംഘത്തെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനുശേഷവും രഹസ്യ ഇടപാടുകള്‍ നടക്കുകയാണ്. പ്രമുഖര്‍ക്ക് മംഗളൂരുവിലെ സുഖവാസകേന്ദ്രങ്ങളില്‍ പെണ്‍കുട്ടികളെ തരപ്പെടുത്തികൊടുക്കാന്‍ പ്രത്യേകം ഇടനിലക്കാരുണ്ട്. മംഗളൂരുവിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരില്‍ ഒരു വിഭാഗവും ഏജന്റുമാരില്‍ ഉള്‍പ്പെടും.

Keywords: Kasaragod, Kerala, arrest, Police, Mangalore, CCB cops bust online racket; arrest 3.