നീലേശ്വരം: (www.kasargodvartha.com 17/01/2017) നീലേശ്വരത്ത് വി എസ് പക്ഷത്തെയും ഔദ്യോഗിക പക്ഷത്തെയും ഓട്ടോഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. വി എസ് ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍മാരായ സുധാകരന്‍, ബൈജു എന്നിവര്‍ക്കെതിരെയും ഔദ്യോഗികപക്ഷത്തെ സി ഓട്ടോഡ്രൈവര്‍മാരായ കണ്ണന്‍, സാദിഖ്, ഷാജി, ബാബു എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്.
Related News:
വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ പുറത്തുനിന്നും ഓട്ടോറിക്ഷകളെ കടത്തിവിടാനുള്ള ശ്രമം തടഞ്ഞു; നീലേശ്വരത്ത് സംഘര്‍ഷാവസ്ഥ
വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ കയറ്റാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം; തടയുമെന്ന് വി എസ് അനുകൂല ഓട്ടോതൊഴിലാളികള്‍
Keywords: Auto-rickshaw, Auto Driver, Dispute over Auto rickshaw parking, Kasaragod, Kerala, Neeleswaram, Case, Case against 6 for clash in Nileshwaram
സി ഐടിയു പ്രവര്‍ത്തകരും ഓട്ടോഡ്രൈവര്‍മാരുമായ കെ വി സുരേഷ്, ബൈജു എന്നിവരുടെ പരാതിയില്‍ രണ്ടുകേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഓട്ടോറിക്ഷാ തൊഴിലാളിയൂണിയന്‍ (സി ഐ ടി യു) ഏരിയാപ്രസിഡന്റ് മുരളി ചെറുവത്തൂര്‍, വി എസ് ഓട്ടോസ്റ്റാന്‍ഡ് യൂണിറ്റ് സെക്രട്ടറി ബൈജു, സി ഐ ടി യു പ്രവര്‍ത്തകന്‍ തട്ടാച്ചേരി രവി എന്നിവര്‍ക്കാണ് തിങ്കളാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുരളി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലാണ്. ബൈജു നീലേശ്വരം താലൂക്കാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. രവിയെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.
നീലേശ്വരം നഗരസഭയും ഓട്ടോതൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് നഗരത്തില്‍ ഏര്‍പെടുത്തിയ റൊട്ടേഷന്‍ സമ്പ്രദായമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ സമ്പ്രദായമനുസരിച്ച് നീലേശ്വരത്തെ വി എസ് ഓട്ടോ സ്റ്റാന്‍ഡിലും പുറത്തുനിന്നുള്ള ഓട്ടോറിക്ഷകള്‍ക്ക് പ്രവേശിക്കാം. തീരുമാനം തിങ്കളാഴ്ച നടക്കാന്‍ ശ്രമിച്ചതോടെ രണ്ടുചേരികളിലുള്ള സി ഐ ടി യു പ്രവര്‍ത്തകരായ ഓട്ടോഡ്രൈവര്‍മാര്‍ തമ്മില്‍ സംഘട്ടനമുണ്ടാവുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ നഗരമധ്യത്തിലെ വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ ഓട്ടോ പാര്‍ക്കുചെയ്യാനെത്തിയ തേജസ്വിനി ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരെ തടഞ്ഞതോടെയാണ് സംഘര്‍ഷവും ഉടലെടുത്തത്. പാലായി കണ്ണന്‍, ബാബു, യൂണിയന്‍ ഏരിയാസെക്രട്ടറി കെ ഉണ്ണിനായര്‍, തേജസ്വിനി യൂണിറ്റ് സെക്രട്ടറി സാദിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ഓട്ടോറിക്ഷകള്‍ വി എസ് ഓട്ടോസ്റ്റാന്‍ഡിലെത്തിയത്. തുടര്‍ന്ന് ഇരുപക്ഷവും ഏറ്റുമുട്ടലുണ്ടായതോടെ നീലേശ്വരത്തുണ്ടായിരുന്ന മറ്റ് സി ഐ ടി യു പ്രവര്‍ത്തകരും സ്ഥലത്ത് കുതിച്ചെത്തി.
ഇതിനിടെ വി എസിന്റെ ചിത്രം പതിച്ച ബോര്‍ഡ് ഒരുവിഭാഗം സി ഐ ടി യു പ്രവര്‍ത്തകര്‍ കീറി നശിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസും സ്ഥലത്തെത്തി. വി എസ് ഓട്ടോ സ്റ്റാന്‍ഡിന് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നീലേശ്വരത്ത് റൊട്ടേഷന്‍ സമ്പ്രദായം ഏര്‍പെടുത്തിയത് വി എസ് ഓട്ടോസ്റ്റാന്‍ഡിനെ തകര്‍ക്കാന്‍ വേണ്ടിയാണെന്നാണ് വി എസ് അനുകൂല ഓട്ടോഡ്രൈവര്‍മാരുടെ ആരോപണം.
വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ പുറത്തുനിന്നും ഓട്ടോറിക്ഷകളെ കടത്തിവിടാനുള്ള ശ്രമം തടഞ്ഞു; നീലേശ്വരത്ത് സംഘര്‍ഷാവസ്ഥ
വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ കയറ്റാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം; തടയുമെന്ന് വി എസ് അനുകൂല ഓട്ടോതൊഴിലാളികള്‍
Keywords: Auto-rickshaw, Auto Driver, Dispute over Auto rickshaw parking, Kasaragod, Kerala, Neeleswaram, Case, Case against 6 for clash in Nileshwaram