കാസര്‍കോട്: (www.kasargodvartha.com 04/01/2017) ഗള്‍ഫുകാരനായ യുവാവിനെ പഞ്ചുകൊണ്ട് മുഖത്ത് കുത്തി പരിക്കേല്‍പിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് പുലിക്കുന്നിലെ മുഹമ്മദ് സാഹിറിന്റെ മകന്‍ മുഹമ്മദ് ഫൈസലി(24)ന്റെ പരാതി പ്രകാരം കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
വര്‍ഗീയ വിദ്വേഷത്തിനുള്ള ശ്രമം, വധശ്രമം തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കോട്ടക്കണ്ണിയില്‍വെച്ചാണ് അക്രമം ഉണ്ടായത്. അടുത്തിടെയാണ് ഫൈസല്‍ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് വന്നത്. ഹര്‍ത്താലായതിനാല്‍ സുഹൃത്തുക്കള്‍ ചൂരിയിലെ ഒഴിഞ്ഞഗ്രൗണ്ടില്‍ കായിക വിനോദങ്ങള്‍ ഏര്‍പെടാമെന്ന് അറിയിച്ചതിനെതുടര്‍ന്ന് ഫൈസല്‍ ബൈക്കില്‍ വരികയായിരുന്നു.
എന്നാല്‍ ബൈക്ക് കോട്ടക്കണ്ണിയില്‍ എത്തിയപ്പോള്‍ 50 ഓളം വരുന്ന ആളുകള്‍ മുഹമ്മദ് ഫൈസല്‍ ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 കെ 5065 നമ്പര്‍ ബൈക്ക് തടയുകയും പഞ്ചുകൊണ്ട് യുവാവിന്റെ മുഖത്ത് കുത്തുകയുമായിരുന്നു. ഫൈസല്‍ തെറിച്ചുവീണതോടെ ബൈക്ക് സംഘം ചെത്തുകല്ലിട്ട് തകര്‍ക്കുകയാണ് ഉണ്ടായത്. സാരമായി പരിക്കേറ്റ മുഹമ്മദ് ഫൈസലിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related News:
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി ബൈക്ക് കല്ലിട്ട് തകര്‍ത്തു
Keywords: Harthal, Kasaragod, Kerala, Case, Bike, Case against 50 for attacking youth in Harthal day