Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരത്തില്‍ നാല് വാഹനങ്ങള്‍ ഒരേസമയം കൂട്ടിയിടിച്ച് വഴിയാത്രക്കാരിയടക്കം നാല് പേര്‍ക്ക് പരിക്ക്; നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി

കാഞ്ഞങ്ങാട് നഗരത്തില്‍ നാല് വാഹനങ്ങള്‍ ഒരേസമയം കൂട്ടിയിടിച്ച് വഴിയാത്രക്കാരിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച Kanhangad, Kasaragod, Accident, Injured, Auto Accident, Bike Accident, Car Accident
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/01/2017) കാഞ്ഞങ്ങാട് നഗരത്തില്‍ നാല് വാഹനങ്ങള്‍ ഒരേസമയം കൂട്ടിയിടിച്ച് വഴിയാത്രക്കാരിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം. അമിതവേഗതയില്‍വന്ന കാര്‍ ഒരു ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ഇതിന് ശേഷം രണ്ട് ബൈക്കുകളിലും കാല്‍നടയായാത്രക്കാരിയെയും ഇടിക്കുകയായിരുന്നു.
Kanhangad, Kasaragod, Accident, Injured, Auto Accident, Bike Accident, Car Accident, Car hits 3 vehicles: 4 injured

കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം പോലീസ് എയ്ഡ് പോസ്റ്റിനടുത്താണ് അപകടം. പരിക്കേറ്റ വഴിയാത്രക്കാരി ഉള്‍പെടെയുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാര്‍ക്കും ഓട്ടോയിലുണ്ടായിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്.

അപകടത്തെതുടര്‍ന്ന് അല്‍പസമയം ഗതാഗതം സ്തംഭിച്ചു. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഈകാറിനെ പോലീസ് പിന്തുടരുകയും കാഞ്ഞങ്ങാട്ട് പഴയ കൈലാസ് തീയേറ്ററിനടുത്തുവെച്ച് പിടികൂടുകയുമായിരുന്നു.

Keywords: Kanhangad, Kasaragod, Accident, Injured, Auto Accident, Bike Accident, Car Accident, Car hits 3 vehicles: 4 injured