വിദ്യാനഗര്‍: (www.kasargodvartha.com 16/01/2017) ബസ് നിയന്ത്രണംവിട്ട് റോഡരികിലെ വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് നിന്നും ഉദുമ വഴി കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എല്‍ 14 എല്‍ 2626 നമ്പര്‍ റാഹി ഡിലക്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണം.
സന്തോഷ് നഗറില്‍ യാത്രക്കാരെ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബ്രേക്ക് പൊട്ടി നിയന്ത്രണംവിട്ട് തൊട്ടടുത്ത വീടിന്റെ മതിലിലിടിച്ചത്. സമീപത്തെ ഒരു അവില്‍മില്‍ക്ക് തട്ടുകടയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 14 എസ് 9325 നമ്പര്‍ ബൈക്കും ഇടിച്ചിട്ടാണ് ബസ് മതിലിലേക്ക് പാഞ്ഞുകയറിയത്.
ബസിന്റെ ഇടതുഭാഗം ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. അവില്‍മില്‍ക്ക് കടനടത്തുന്നയാള്‍ക്കും തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഇതുകൂടാതെ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും നിസാര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.

തൊട്ടടുത്ത് ട്രാന്‍സ്‌ഫോര്‍മര്‍ ഉണ്ടായിരുന്നുവെങ്കിലും അതിലിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവറുടെ മനസാന്നിധ്യംകൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം സ്തംഭിച്ചു.
Keywords: Bus-accident, Scooter, Kasaragod, Kerala, Injured, Private Bus Accident, Bus accident: 2 injured