Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് യു- എം എസ് എഫ് വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവത്തില്‍ 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ ബന്ദ് നടത്താന്‍ ശ്രമിച്ച കെ എസ് യു - Kerala, kasaragod, KSU, SFI, MSF, Bovikanam, Students, school, plus-two, Police, Adhur, Assault, Attack, Nehru College, Case, Politics,
ബോവിക്കാനം: (www.kasargodvartha.com 11.01.2017) ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ ബന്ദ് നടത്താന്‍ ശ്രമിച്ച കെ എസ് യു - എം എസ് എഫ് വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഭവത്തില്‍ 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

പ്ലസ്ടു വിദ്യാര്‍ത്ഥി ഇബ്രാഹിം ഫാരിസി (16)ന്റെ പരാതി പ്രകാരം മനു, രാഹുല്‍, മനു, വിനീത്, സുമേഷ് തുടങ്ങിയവര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് നാലര മണിയോടെയാണ് സംഘര്‍ഷമുണ്ടായത്.

Kerala, kasaragod, KSU, SFI, MSF, Bovikanam, Students, school, plus-two, Police, Adhur, Assault, Attack, Nehru College, Case, Politics,


പ്ലസ്ടു വിദ്യാര്‍ത്ഥികളായ ബോവിക്കാനം ബള്‍ത്തടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഇബ്രാഹിം ഫാരിസ് (17), ബേവിഞ്ചയിലെ ഇസ് മാഈലിന്റെ മകന്‍ മുഹമ്മദ് അജ്മല്‍ (17), ബാവിക്കരയിലെ അബ്ദുല്ലയുടെ മകന്‍ അറഫാത്ത് (17), പൊവ്വലിലെ ഹൈദര്‍ (17) എന്നിവര്‍ക്കാണ് അക്രമത്തില്‍ സാരമായി പരിക്കേറ്റത്. ഇതില്‍ ഹൈദരിന് തലക്കാണ് പരിക്ക്.

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെ എസ് യു ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സ്‌കൂളില്‍ ബന്ദ് നടത്താന്‍ രാവിലെ കെ എസ് യു പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Related News: ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ എസ് യു- എം എസ് എഫ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ക്രൂരമായ അക്രമം; 4 പേര്‍ ആശുപത്രിയില്‍,

Keywords: Kerala, kasaragod, KSU, SFI, MSF, Bovikanam, Students, school, plus-two, Police, Adhur, Assault, Attack, Nehru College, Case, Politics,