Join Whatsapp Group. Join now!
Aster MIMS 10/10/2023

ബോവിക്കാനം സംഘര്‍ഷം: അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബോവിക്കാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുഐക്യ Bovikanam, Arrest, Kasaragod, Kerala, DYFI Worker, DYFI Volunteer
ആദൂര്‍: (www.kasargodvartha.com 15/01/2017) ബോവിക്കാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.  ഹിന്ദുഐക്യവേദി താലൂക്ക് ആക്ടിംഗ് പ്രസിഡണ്ട് ബി. വാമന ആചാര്യയുടെ  ജ്വല്ലറിക്ക് നേരെ കല്ലെറിയുകയും കാര്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളായ ഡി വൈ എഫ് ഐ ബോവിക്കാനം യൂണിറ്റ് സെക്രട്ടറി മുതലപ്പാറയിലെ മൊയ്തീന്‍ സുനൈദ്(31), ബാലനടുക്ക സ്വദേശികളായ ജാഫര്‍ (28), അബ്ദുല്‍നിസാര്‍(28), അബ്ദുല്‍ലത്തീഫ് (35), ബോവിക്കാനത്തെ മൊയ്തീന്‍ സിദ്ദീഖ്(28)എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ബോവിക്കാനത്ത് സംഘര്‍ഷമുണ്ടായത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതിവിധിയെ അനുകൂലിച്ച് ബോവിക്കാനത്ത് ഡി വൈ എഫ് ഐ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. ഈ കേസില്‍ മൊത്തം പത്തോളം പേര്‍ പ്രതികളാണ്. ബി ജെ പി പ്രവര്‍ത്തകന്‍ അമ്മങ്കോട്ടെ ഭരതരാജിനെ മര്‍ദിക്കുകയും ഓട്ടോ റിക്ഷ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബോവിക്കാനം നുസ്രത്ത് നഗറിലെ ടി പി അബ്ദുല്‍ മുത്തലിബിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related News:
ബോവിക്കാനം സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച് ഓട്ടോ തകര്‍ത്ത കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബോവിക്കാനം സംഘര്‍ഷം: കാര്‍ കത്തിച്ചതിനും ജ്വല്ലറിയും ഓട്ടോ റിക്ഷയും തകര്‍ത്തതിനും 25 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഡി വൈ എഫ് ഐ - ബി ജെ പി സംഘര്‍ഷം; കാര്‍ കത്തിച്ചു, ഓട്ടോ തകര്‍ത്തു


Keywords: Bovikanam, Arrest, Kasaragod, Kerala, DYFI Worker, DYFI Volunteer, Bovikkanam clash: 5 DYFI workers arrested