കാഞ്ഞങ്ങാട്: (www.kasargodvartha.com 18/01/2017) പെയ്ന്റിംഗ് തൊഴിലാളിയായ ബിജെപി പ്രവര്‍ത്തകനെ ജോലി സ്ഥലത്തെത്തിയ അഞ്ചംഗ സംഘം അക്രമിച്ചതായി പരാതി. ചേറ്റുകുണ്ട് സ്വദേശി എം. അശോക (35)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് രാവണേശ്വരം രാമഗിരിയില്‍ വെച്ചാണ് സംഭവമുണ്ടായത്. ജോലി ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ വിവേകിന്റെ നേതൃത്വത്തിലുള്ള അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

Keywords: Kasaragod, Kerala, Kanhangad, Attack, Assault, CPM, BJP, case, complaint, BJP volunteer assaulted; case registered against 5.