Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

ചെറുവത്തൂരില്‍ ബി ജെ പിയുടെ ജനാധിപത്യ സംരക്ഷ പദയാത്രയോടനുബന്ധിച്ചുണ്ടായ അക്രമ BJP, Hartal begins, Kasaragod, Kerala, Cheruvathur, Trikaripur, K Surendran, Adv. K Sreekanth
കാസര്‍കോട്: (www.kasargodvartha.com 03/01/2017) ചെറുവത്തൂരില്‍ ബി ജെ പിയുടെ ജനാധിപത്യ സംരക്ഷ പദയാത്രയോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞ് കിടക്കുകയാണ്. സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല.



ജില്ലയില്‍ കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകളും ഓട്ടം നിര്‍ത്തിവെച്ചു. കണ്ണൂര്‍ ഭാഗത്തുനിന്നുള്ള ബസുകള്‍ കരിവെള്ളൂര്‍വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പയ്യന്നൂര്‍ ഭാഗത്തുനിന്നുള്ള ബസുകള്‍ ഒളവറവരെമാത്രമേ സര്‍വീസ് നടത്തുന്നുള്ളു.



മംഗളൂരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെല്ലാം ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ ഓടിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ കേന്ദ്രങ്ങളിലായി തടഞ്ഞു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രധാന ജംഗ്ഷനുകളിലെല്ലാം പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.




ട്രെയിനില്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയ യാത്രക്കാര്‍ വാഹനം കിട്ടാതെ വിഷമിച്ചു. പലസ്ഥലങ്ങളിലും ബി ജെ പി പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: BJP, Kasaragod, Kerala, Cheruvathur, Trikaripur, BJP harthal strikes Kasaragod, Hartal begins