Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിജെപി ഹര്‍ത്താല്‍; ചെറുവത്തൂരില്‍ കടകള്‍ തുറന്നു; വാഹനങ്ങള്‍ ഓടി

സി പി എം - ബി ജെ പി സംഘര്‍ഷം അരങ്ങേറിയ ചെറുവത്തൂരില്‍ ബി ജെ പിയുടെ ഹര്‍ത്താല്‍ അവഗണിച്ച് കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്തു സി പി എം പ്രKasaragod, Kerala, Cheruvathur, Vehicles, BJP, Harthal, BJP Harthal; No effect in Cheruvathur.
ചെറുവത്തൂര്‍: (www.kasargodvartha.com 03/01/2017) സി പി എം - ബി ജെ പി സംഘര്‍ഷം അരങ്ങേറിയ ചെറുവത്തൂരില്‍ ബി ജെ പിയുടെ ഹര്‍ത്താല്‍ അവഗണിച്ച് കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്തു സി പി എം പ്രവര്‍ത്തകരുടെ കടകളാണ് ഭൂരിഭാഗവും ഇവിടെ തുറന്നത്. ഇവിടത്തെ ഓട്ടോ സ്റ്റാന്‍ഡ് പതിവുപോലെ പ്രവര്‍ത്തിച്ചു. കാറുകളും ബൈക്കുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഓടി. ബി ജെ പിയുടെ എല്ലാ ഹര്‍ത്താല്‍ ദിവസവും ചെറുവത്തൂരില്‍ വാനങ്ങള്‍ ഓടാറുണ്ടെന്നാണ് ഒരു സി ഐ ടി യു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കാസര്‍കോട് വാര്‍്ത്തയോട് പറഞ്ഞു.

സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചെറുവത്തൂരില്‍ ശക്തമായ പോലീസ് ബന്ധവസുള്ളതുകൊണ്ടാണ് കടകള്‍ തുറന്നതെന്നാണ് ഒരു വ്യാപാരി പറഞ്ഞത്. തിങ്കളാഴ്ച രാവിലെ മുതല്‍ ചെറുവത്തൂരില്‍ യുദ്ധ സമാന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഗ്രനേഡും കണ്ണീര്‍ വാധകവും സ്‌ട്രൈക്കിംഗ് ഫോഴ്‌സും അടക്കം പോലീസ് സജ്ജമാക്കിയിരുന്നു.

രഹസ്യാന്വേഷണ വിഭാഗം ബി ജെ പിയുടെ ജനാധി പത്യ സംരക്ഷണ യാത്രയോട് അനുബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തില്‍ 200 അധികം പോലീസ് സേനാംഗങ്ങളെയാണ് ചെറുവത്തൂരിലും ചീമേനിയിലുമായി വിന്യസിച്ചത്.

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തിന് പതാക കൈമാറുന്നതുവരെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. പിന്നീട് ജാഥയുടെ മുന്‍നിര ഞാണങ്കൈയില്‍നിന്നും ചീമേനി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ യാത്രയുടെ പിന്‍നിരയിലുള്ള പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സി പി എമ്മിനെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ പ്രകോപന പരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതാണ് കല്ലേറിനും അക്രമത്തിനും കാരണമായത്.
Kasaragod, Kerala, Cheruvathur, Vehicles, BJP, Harthal, BJP Harthal; No effect in Cheruvathur.

Kasaragod, Kerala, Cheruvathur, Vehicles, BJP, Harthal, BJP Harthal; No effect in Cheruvathur.

Kasaragod, Kerala, Cheruvathur, Vehicles, BJP, Harthal, BJP Harthal; No effect in Cheruvathur.

Kasaragod, Kerala, Cheruvathur, Vehicles, BJP, Harthal, BJP Harthal; No effect in Cheruvathur.

Keywords: Kasaragod, Kerala, Cheruvathur, Vehicles, BJP, Harthal, BJP Harthal; No effect in Cheruvathur.