Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയില്‍

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് കൈനോത്തെ മുക്താറിന്റെ Bike, Fire, Melparamba, Kasaragod, Kerala, Bike st fire
മേല്‍പറമ്പ്: (www.kasargodvartha.com 13/01/2017) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് കൈനോത്തെ മുക്താറിന്റെ കെ എല്‍ 60 ബി 4575 നമ്പര്‍ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് മുക്താര്‍ എഴുനേറ്റ് നോക്കിയപ്പോള്‍ ബൈക്ക് കത്തിയെരിയുന്നതാണ് കണ്ടത്. ഉടന്‍തന്നെ മുക്താര്‍ വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും അപ്പോഴേക്കും വാഹനം കത്തിനശിച്ചിരുന്നു. സംഭവം സംബന്ധിച്ച് മുക്താറിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

അയല്‍വാസിയും മുക്താറും തമ്മില്‍ അതിര്‍ത്തിയെചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തി പ്രശ്‌നത്തില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം പോലീസ് എത്തുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ബൈക്കിന് തീവെച്ച സംഭവവുമായി അതിര്‍ത്തി പ്രശ്‌നത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Keywords: Bike, Fire, Kainoth, Melparamba, Kasaragod, Kerala, Bike set fire