Join Whatsapp Group. Join now!
Aster MIMS 10/10/2023

ബായാര്‍ സ്വലാത്ത് മജ്‌ലിസ് 20 ന്; പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി പ്രഭാഷണം നടത്തും

ബായാര്‍ - പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസ് ജനുവരി 20 വെള്ളിയാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം നKasaragod, Kerala, Bayar, swalath-majlis-anniversary, Bayar Swalath Majlis on 20th.
കാസര്‍കോട്: (www.kasargodvartha.com 17/01/2017) പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസ് ജനുവരി 20 വെള്ളിയാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം നടക്കും. അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി സ്വലാത്ത് മജ്‌ലിസിനും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ഉല്‍ബോധന പ്രഭാഷണം നടത്തും. എസ് എസ് എഫ് സംസ്ഥാന, ജില്ലാ നവസാരഥികള്‍ക്ക് പരിപാടിയില്‍ സ്വീകരണം നല്‍കും.

ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, സ്വലാഹുദ്ദീന്‍ അയ്യൂബി, സി എന്‍ ജഅ്ഫര്‍ സ്വാദിഖ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, അബ്ദുല്‍ നാസര്‍ ബന്താട്, സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ദീഖ് ഹാജി മംഗളൂരു, ഷാഫി സഅദി ശിറിയ, ശക്കീര്‍ എംടിപി, ശിഹാബ് പാണത്തൂര്‍, അബ്ദുര്‍ റഹ് മാന്‍ ഏറോല്‍, കെ എം കളത്തൂര്‍,  ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, മുഹമ്മദ് എം പി, സിദ്ദീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുര്‍ റസാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.

Kasaragod, Kerala, Bayar, swalath-majlis-anniversary, Bayar Swalath Majlis on 20th.

Keywords: Kasaragod, Kerala, Bayar, swalath-majlis-anniversary, Bayar Swalath Majlis on 20th.