Join Whatsapp Group. Join now!
Aster MIMS 10/10/2023

ബഹ്‌റൈന്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിന് പാചക വാതക അടുപ്പ് നല്‍കി

ബഹ്‌റൈന്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത്, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം പാചകം ചെKasaragod, Kerala, Nellikunnu, school, Bahrain Nellikkunnu Muslim jamaath donates Gas stow for School.
നെല്ലിക്കുന്ന്: (www.kasargodvartha.com 17/01/2017) ബഹ്‌റൈന്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത്, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനു വേണ്ടി നല്‍കുന്ന പാചക വാതക അടുപ്പ് ജമാഅത്ത് പ്രസിഡണ്ട് മഹ് മൂദ് കെ എം സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ഖമറൂദ്ദീന്‍ തായലിന് കൈമാറി.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടി എ കെ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ഖമറൂദ്ദിന്‍ തായല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എന്‍ എം സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ ഖാദര്‍ ബല്‍ക്കാട്, അബ്ദുര്‍ റഹ് മാന്‍, കൗണ്‍സിലര്‍ ഹാജിറ മുഹമ്മദ് കുഞ്ഞി, പി ടി എ അംഗങ്ങളായ സുബൈര്‍ പടുപ്പില്‍, ഇബ്രാഹിം ബെന്‍സര്‍, സ്‌കൂള്‍ അധ്യാപകരായ വിനോദ് കുമാര്‍, വേണു ഗോപാലന്‍, അബ്ദുല്‍ ബഷീര്‍ വി പി, മുര്‍ഷിദ, സുഭദ്ര, വി. രമണി, പ്രമീള തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബാബു തോമസ് നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, Nellikunnu, school, Bahrain Nellikkunnu Muslim jamaath donates Gas stow for School.